Thursday, August 15, 2013

അമ്പിളിമാമനുമുണ്ടല്ലോ (Ambilimamanumundallo)

ചിത്രം:കണ്‍മഷി (Kanmashi)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:മധു ബാലകൃഷൻ

അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം

മിഴിതോരേ കാണാന്‍ അഴകുള്ളവനല്ലേ
പുലര്‍ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ
ഇളമാനിന്‍ കണ്ണും മൊഴിനീളേ തേനും
ഇളനീരിന്‍ കുളിരും ഇളവേനല്‍പ്പൂ നിറവും
ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ
നല്ലതു കണ്ടാലറിയില്ലേ നാണം ചൂടില്ലേ
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം

ഹേയ് അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ

ഒരു കിണ്ണം പാലില്‍ നിറയുന്നവനല്ലേ
നറുതിങ്കള്‍ക്കലപോലേ തെളിയുന്നവനല്ലേ
അലനെയ്യും കാറ്റായ് തഴുകുന്നവനല്ലേ
ചിരിമുല്ലത്തളിര്‍മെയ്യില്‍ ചായുന്നവനല്ലേ
വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ
തേരു തെളിച്ചവനല്ലേ ചോരനും അവനല്ലേ
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം

അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
ലാ ല ല ലാലല ലാ ലാ ലാ നാ ന ന നാ ന ന നാനാന

Download

No comments:

Post a Comment