Tuesday, August 13, 2013

മാണിക്യക്കമ്മലു (Manikkyakkammalu)

ചിത്രം: വജ്രം (Vajram)
രചന:ഷിബു ചക്രവർത്തി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:അഫ്സൽ,സുജാത

പ്രിയതമാ പ്രിയതമാ പ്രിയതമാ പ്രിയതമാ

മാണിക്യക്കമ്മലു വേണം മാലയ്ക്ക് തൊങ്ങലു വേണം
വേളിക്കു കസവിന്റെ പുടവ വേണം
മാണിക്ക്യ ക്കണ്ണുകളല്ലേ മാറത്തു ചന്ദനമല്ലേ
വേളിക്കിന്നിളവെയിലിന്‍ പുടവയില്ലേ
എന്നും പൊന്നുഷസ്സിന്റെ തുടുത്തവാനം
കുങ്കുമം പൊഴിച്ചതും നിനക്കല്ലേ
പ്രിയതമാ പ്രിയതമാ പ്രിയതമാ പ്രിയതമാ

അത്തള പിത്തള ത്തള തവളാച്ചി ചുക്കുമുക്കിലിരിക്കണ ചൂളാപ്പ്
മറി മറിയം വന്നു വിളക്കൂതി ഗുണ്ടു മാണി സാറാ ഗോഷ്
അത്തള പിത്തള തവളാച്ചി ചുക്കുമേലിരിക്കണ ചൂളാപ്പ്
മറിയം വന്നു വിളക്കൂതി ഗുണ്ടു മുണ്ടു  മണി സാറാ

മാരിക്കാര്‍മുടിയില്‍ ചൂടാന്‍ അരിമുല്ല പൂതരുകില്ലേ
കരളില്‍ പ്രണയം നിറയും ഇരവല്ലേ
പൂമുല്ലക്കാവുകളെന്തിന് നീതന്നെ പൂവിതളല്ലെ
പൂതേടും പൂങ്കാറ്റല്ലേ ഞാന്‍
കനവിലമ്പല നടയില്‍ ഇന്നലെ തൊഴുതുനില്‍ക്കുമ്പോള്‍
നിറനിലാവില്‍ നിനക്കായ്മാത്രം നടതുറന്നില്ലേ

പ്രിയതമാ പ്രിയതമാ പ്രിയതമാ പ്രിയതമാ

നെയ്യാമ്പല്‍ച്ചെണ്ടുകള്‍ വേണം തിരിവെച്ചൊരു പന്തലുവേണം
നിറയും പറയും കതിരും കരുതേണം
കല്യാണച്ചിന്തുകള്‍ മൂളാന്‍ നല്ലോലക്കുരുവികള്‍ വേണം
പൂമുറ്റം തൂത്തുതളിക്കേണം
അകലേ അമ്പരനടയില്‍ അമ്പിളി കതകു ചാരുമ്പോള്‍
തിരികളാളും നിലവിളക്കായ് നിന്നെ എടുത്തു വെയ്ക്കുംഞാന്‍

മാണിക്യക്കമ്മലു വേണം മാലയ്ക്ക് തൊങ്ങലു വേണം
വേളിക്കു കസവിന്റെ പുടവ വേണം
മാണിക്ക്യ ക്കണ്ണുകളല്ലേ മാറത്തു ചന്ദനമല്ലേ
വേളിക്കിന്നിളവെയിലിന്‍ പുടവയില്ലേ
എന്നും പൊന്നുഷസ്സിന്റെ തുടുത്തവാനം
കുങ്കുമം പൊഴിച്ചതും നിനക്കല്ലേ
പ്രിയതമാ പ്രിയതമാ പ്രിയതമാ പ്രിയതമാ



Download

No comments:

Post a Comment