Tuesday, August 13, 2013

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ (Mazhathullikal Pozhinjeedumee)

ചിത്രം:വെട്ടം (Vettam)
രചന:ബി.ആർ.പ്രസാദ്
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:എം.ജി.ശ്രീകുമാർ

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍

ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ
മയില്‍‌പ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാന്‍ തോരാത്തൊരീ പൂമാരിയില്‍ മൂടട്ടെ നാം

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍

കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീര്‍ന്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയെത്തുമാ നാള്‍ വന്നിടാന്‍

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍



Download

No comments:

Post a Comment