Thursday, August 8, 2013

ഇനിയും മിഴികള്‍ (Iniyum Mizhikal)

ചിത്രം:ബെൻ ജോണ്‍സണ്‍ (Ben Johnson)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്

മ്   മ്    മ്    മ്   ഓ   ഓ   ഓ   ഓ  മ്   മ്    മ്    മ്   ഓ   ഓ   ഓ   ഓ

ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലേ മാഞ്ഞുപോകും ഓര്‍മ്മകളില്‍
മായരുതേ മറയരുതേ നീ ഏഴു നിറമുള്ള ചിരി അഴകേ
നിൻ ജീവിതം തളിരിടാം ഓ ഓ ഓ തണലായി ഞാന്‍ ഇനി വരാം ഓ ഓ ഓ
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ

എന്തിനു വേറൊരു പാലാഴി പാട്ടായ് നീ ഇല്ല്ലേ
എന്തിനു പുതിയൊരു പൂക്കാലം കൂട്ടായ് നീ ഇല്ലേ
പുളകം പകരും പൂങ്കനവായ് കൂടേ ഞാന്‍ ഇല്ലേ
നേരം സായം സന്ധ്യ തുഴയാം രാത്തോണി
അഴകേ എന്തിനി വേണം വെറുതേ കരയാതെ
മ്   മ്    മ്    മ്

ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ

അമ്പിളി ഏന്തും പൊന്‍മാനേ ഓടി പോകാതേ
കുമ്പിള്‍ നിറയും വെണ്‍നിലവേ താഴേ പൊഴിയാതേ
പനിമഴ നനയും തേന്‍കനവേ മണ്ണില്‍ തൂവാതേ
എന്തേ താമസമെന്തേ കിളിയേ പൊന്‍ കിളിയേ
എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതേ
മ്   മ്    മ്    മ്

ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലേ മാഞ്ഞുപോകും ഓര്‍മ്മകളില്‍
മായരുതേ മറയരുതേ നീ ഏഴു നിറമുള്ള ചിരി അഴകേ
നിൻ ജീവിതം തളിരിടാം ഓ ഓ ഓ തണലായി ഞാന്‍ ഇനി വരാം ഓ ഓ ഓ



Download

No comments:

Post a Comment