Tuesday, August 13, 2013

പുലരിയിലൊരു പൂന്തെന്നൽ (Pulariyiloru Poomthennal)

ചിത്രം:റണ്‍വേ (Runway)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:സുരേഷ് പീറ്റേഴ്സ്
ആലാപനം‌:ചിത്ര

പുലരിയിലൊരു പൂന്തെന്നൽ കൊളുത്തുന്നു ദീപം
ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്ന ദീപം
മലർച്ചുണ്ടിൽ തുളുമ്പുന്ന മുളംതണ്ടുമായി
മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ
ആ  ആ  ആ  ആ

മഴയുടെ മിഴി മൺചെരാതിൽ തളിക്കുന്നു തീർത്ഥം
അമ്പാടിപ്പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുലദൈവം കുടികൊള്ളും മലർക്കാവിലേതോ
കുയിൽ‌പ്പെണ്ണിൻ തളിർച്ചുണ്ടോ ജപിക്കുന്നു മന്ത്രം

പ പ മപ പ പ മപ ആ  ആ  ആ  ആ ആ  ആ  ആ  ആ
ഗ ഗ രിഗ പമഗരി നിരി ഗ ഗ രിഗ
ഗാനിരി ഗാനിരി ഗാനിരി ധ പ
സാനി പാമ രീ സാ

ഒരു സിന്ദൂരസൂര്യന്റെ പൊൻ‌നാളമായ്
ഞാൻ പാടുന്ന പാട്ടിന്റെ ഭൂപാളമായ്
വലംകൈത്തുമ്പു മീട്ടുന്ന പൊൻ‌വീണയായ്
ജലശംഖിൽ തുളുമ്പുന്നോരോങ്കാരമായ്
നിന്റെ കാരുണ്യമായ് നിത്യകല്യാണിയായ്
നിന്റെ കാരുണ്യമായ് നിത്യകല്യാണിയായ്
എന്റെ ഏകാന്തജന്മം നീ പൊന്നാക്കുമോ

മഴയുടെ മിഴി മൺചെരാതിൽ തളിക്കുന്നു തീർത്ഥം
അമ്പാടിപ്പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുലദൈവം കുടികൊള്ളും മലർക്കാവിലേതോ
കുയിൽ‌പ്പെണ്ണിൻ തളിർച്ചുണ്ടോ ജപിക്കുന്നു മന്ത്രം

തനനന ന തനനന ന ന തനനന നാ

കാറ്റു കർപ്പൂരമുഴിയുന്ന കാവിൽ നിന്നും
കണിമഞ്ഞിന്റെ മണിനാദമുണരുന്നുവോ
എന്റെ പാലാഴിപ്പുഴയായ നിളയിൽ നിന്നും
ഒരു പാണന്റെ പൂംപാട്ട് കേൾക്കുന്നുവോ
നിന്റെ വനമാലയായ് നല്ല മയിൽ‌പ്പീലിയായ്
നിന്റെ വനമാലയായ് നല്ല മയിൽ‌പ്പീലിയായ്
എന്റെ ഏകാന്തജന്മം നീ പൊന്നാക്കുമോ

പുലരിയിലൊരു പൂന്തെന്നൽ കൊളുത്തുന്നു ദീപം
ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്ന ദീപം
മലർച്ചുണ്ടിൽ തുളുമ്പുന്ന മുളംതണ്ടുമായി
മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ
ആ  ആ  ആ  ആ ആ  ആ  ആ  ആ



Download

No comments:

Post a Comment