Friday, August 16, 2013

പെണ്ണേ പെണ്ണേ നിൻ (Penne Penne Nin)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:എം.ജി.ശ്രീകുമാർ,ചിത്ര,കല്യാണി മേനോൻ

സീതാ കല്യാണ വൈഭോഗമേ രാമാ കല്യാണ വൈഭോഗമേ രാമാ

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്

മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ

ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണ ചിലമ്പിലെ മുത്തു കൊരുത്തെടുക്കാന്‍ കൂടെ വാ
ഉള്ളം തുള്ളിത്തുളുമ്പുമീ കള്ളക്കണ്ണനൊരുത്തന്റെ കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ മുന്നാഴി മുല്ലപ്പൂമൊട്ടാണല്ലേ
നെല്ലോലത്തെല്ലിന്റെ മെയ്യാണല്ലേ എല്ലാമീച്ചെക്കന്റെ സ്വത്താണല്ലേ
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

കിള്ളിത്തിരി വിളിക്കിന്റെ വെട്ടമുള്ള മിഴികളിൽ തൊട്ടുരുമ്മിയിരിക്കാൻ കൂടെവാ
പട്ടണിഞ്ഞ മെയ്യുകൊണ്ടു പൊട്ടുവെച്ച നെറ്റികൊണ്ടു നെഞ്ചുരുമ്മി ഉറങ്ങാൻ കൂടെവാ
കല്യാണ രാവിന്റെ സമ്മാനമായ്‌ കാണാത്ത വിണ്ണിന്റെ വെണ്‍താരമായ്
പാടാത്ത പാട്ടിന്റെ പാൽ കുമ്പിളായ് എന്നെന്നുമെന്നെന്നും ഒന്നാവണം
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ

Download

No comments:

Post a Comment