Saturday, August 17, 2013

ചെല്ലം ചെല്ലം ചിമ്മും (Chellam Chellam Chimmum)

1000 ന്റെ നിറവില്‍

                കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 1000 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.സ്വപ്നങ്ങളും മോഹങ്ങളും പങ്കുവയ്ക്കാന്‍ നിലാവ് എന്നും  കൂടെയുണ്ടാകും.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് നല്ല പാട്ടുകള്‍ എന്നും കൂടെ വേണമെന്ന തോന്നലാണ് ഇങ്ങനെയൊരു സൃഷ്ടിയുടെ ഹേതു.പാട്ടുകളെല്ലാം ഓര്‍മ്മകളാണ് .ഓര്‍മ്മകളെ തഴുകാന്‍ കൊതിക്കാത്തവരായി ആരുണ്ട്‌.ദല മര്‍മ്മരങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടുന്നു.ഓര്‍മ്മകളില്‍ മായാതെ.ഓരോ ഓര്‍മ്മകളിലും ഒരു പാട്ടിന്റെ താരാട്ട് എന്നും കൂട്ടിനുണ്ടായിരുന്നു.വെണ്ണിലവ്  ഉമ്മവെച്ച ഓര്‍മ്മകള്‍ എന്നും താലോലിക്കാന്‍ ഈ കൊച്ചുലോകം എന്നോടൊപ്പം ഉണ്ടായിരുന്നു.പാതിവഴിയില്‍ കൊഴിഞ്ഞുപോയ പൂവുകള്‍ ഓര്‍മ്മകളുടെ പൂച്ചെണ്ടുകള്‍ എനിക്ക് സമ്മാനിക്കാന്‍ ഒരിക്കലും മറന്നില്ല.ഇടറിയ കണ് ഠത്തില്‍ നിന്നും ഉതിര്‍ന്നുവീഴും അനുപല്ലവികള്‍ ഇന്നും എന്നും താലോലിപ്പൂ.ചിത്തിരരാവ് ഓര്‍മ്മയില്‍ പൂത്തിരി കത്തിച്ച് ആധാരശിലയായ് എന്നും കൂടെയുണ്ടായിരുന്നു.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ .നന്ദിചിത്രം:യെസ് യുവർ ഓണർ (Yes Your Honour)
രചന:വയലാർ ശരത്
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്,ചിത്ര

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നേ
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ഒന്നുമേചൊല്ലാതെ അന്നെല്ലാം നീയെന്‍റെ ചാരെയായ് വന്ന നേരം
ഒരു കുഞ്ഞു മഞ്ഞു തുള്ളിയെന്‍റെ മാറില്‍ വീണുവോ
നാമൊന്നായ് മാറുന്നോരാ നാളില്‍ ചേലെല്ലാം ഇന്നെങ്ങോ മാഞ്ഞുവെന്നോ
തന്നത്താന്‍ കണ്ടിട്ടും ന്യായത്തിനോ രസമെന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ആദ്യമായ് പ്രേമത്തിന്‍ പുന്നാരക്കൊമ്പത്തെ പൂനിലാവെന്ന പോലേ
വിരിയുന്നോരെന്‍റെ ചന്തം നിന്‍റെ സ്വന്തമായപോല്‍
എന്തെല്ലാം ഏതെല്ലാം ഒന്നൊന്നായ് തന്നാലും ഇന്നെല്ലാം മൗനമെന്നോ
ചിത്തത്തിന്‍ മുറ്റത്തെ തൈമുല്ലയോ കരിയുന്നോ

പുഞ്ചിരി പൂചൂടും നിന്നോമല്‍ ചുണ്ടത്തായ് എന്തിനി നൊമ്പരങ്ങള്‍
പതിവെന്ന പോലെ ഉള്ള നിന്‍റെ നീരസങ്ങളും
നീയെന്നോ ഞാനെന്നോ ഇല്ലാതെ നാമെന്ന ശീലങ്ങള്‍ തോന്നലെന്നോ
കൈയെത്തും ദൂരത്തെ സ്നേഹത്തിനോ പിടയുന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നെ
ലാല ലാല  ലലാ ലാലാ ലാല ലാല ലലാ ലാലാ
ഹഹ ഹഹാ  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്Download

2 comments:

  1. ആശംസകൾ നേരുന്നു ....ഇനിയും ഒരുപാടു ഗാനങ്ങളുമായ്‌ മുന്നോട്ടു പോകുക..പാട്ട് ഇഷ്ട്ടപെടുന്നവർക്കെന്നും ഒരു കൂട്ട് ആണ് ഈ ബ്ലോഗ്‌ ....

    ReplyDelete
    Replies
    1. ഈ സംരംഭത്തിൽ എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ടവരേ ഞാൻ ഓർക്കുന്നു..നന്ദിയേക്കാൾ അവരോടുള്ള സ്നേഹം അറിയിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു...

      Delete