Tuesday, August 13, 2013

അന്നക്കിളി (Annakkili)

ചിത്രം:ഫോർ ദി പീപ്പിൾ (For The People)
രചന:കൈതപ്രം
സംഗീതം:ജാസ്സി ഗിഫ്റ്റ്
ആലാപനം‌:ദേവാനന്ദ്‌

ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ

അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻ തൂവൽ വീശി നിന്നു
അന്തിക്കടവത്തെ അമ്പിളിക്കൊമ്പിൽ കള്ളിക്കുയിലായ് നീ പാടി
തുള്ളിത്തിരതുള്ളും തുള്ളാരക്കാറ്റിൽ മാനായ് മറിമാനായ് മാറി
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ

സരിഗരിസനി സരിഗ സരിഗനിസനി സരിഗ സരി സരിഗമാ
സരിഗരിസനി സരിഗ സരിഗനിസനി സരിഗ സരി സരിഗമാ

അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻ തൂവൽ വീശി നിന്നു

മിഴിയിൽ മിഴിയിൽ പൊഴിയുന്നൊരിന്ദ്രനീലം
മഴവിൽ ഉയരുന്നൊരു സ്വപ്നം
കവിളിൽ കവിളിൽ മലരമ്പിനിന്ദ്രജാലം
പൊന്നായ് പൊഴിയും പ്രണയം
മുന്നാഴി മൊട്ടിലെൻ മുറം കവിഞ്ഞേ പോയ്
മൂവന്തി മുത്തിലെൻ കുടം നിറഞ്ഞൂ
അലിയാൻ നിന്നോടലിയാൻ ഇനി ഒരു നിമിഷം

ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ

നടയിൽ നടയിൽ അരയന്നമെന്റെ മുൻപിൽ
അഴകിൻ ഇളനീർ മണിമൊഴികൾ
ആരും കണ്ടാലറിയാതെ നോക്കുമേതോ
രജനീ നദിതൻ അല നീ
ചുറ്റോടു ചുറ്റിലും ചുരത്തുന്ന വിണ്ണിൻ
ചിത്രാങ്കണത്തിലെ കതിർക്കണി നീ
അലിയാൻ നിന്നോടലിയാൻ ഇനി ഒരു നിമിഷം

ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ

അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻ തൂവൽ വീശി നിന്നു
അന്തിക്കടവത്തെ അമ്പിളിക്കൊമ്പിൽ കള്ളിക്കുയിലായ് നീ പാടി
തുള്ളിത്തിരതുള്ളും തുള്ളാരക്കാറ്റിൽ മാനായ് മറിമാനായ് മാറി
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജുംത തകിട ജില്ലേലേ

സരിഗരിസനി സരിഗ സരിഗനിസനി സരിഗ സരി സരിഗമാ
സരിഗരിസനി സരിഗ സരിഗനിസനി സരിഗ സരി സരിഗമാ

അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു
ഹേ കന്നിക്കിളി നീയെന്നിൽ പൊൻ തൂവൽ വീശി നിന്നു



Download

No comments:

Post a Comment