Tuesday, August 13, 2013

കേരനിരകളാടും (Keranirakaladum)

ചിത്രം:ജലോത്സവം (Jalothsavam)
രചന:ബി.ആർ.പ്രസാദ്
സംഗീതം:അൽഫോണ്‍സ് ജോസഫ്‌
ആലാപനം‌:പി.ജയചന്ദ്രൻ

താന്താന തന്തിന താനോ തനന്തിന താനോ
താന്താന തന്തിന താനോ തനന്തിന താനോ

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇളഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയനേരിനായ്
പുതുവിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം
കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം

തെയ് തെയ് തിത്തെയ് താരാ തെയ് തെയ്  തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ്  തോം

കന്നോടു കരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ്
പെണ്ണിവൾ കളമാറ്റും കളമൊഴിയായ്
കൊറ്റികൾ പകൽ നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരൾപോലെ
മണ്ണിനും ഇവൾ പോലെ മനംതുടിക്കും
പാടാം കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം

പൊന്നാര്യൻ കതിരിടും സ്വർണ്ണമണി നിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാളു കൊയ്തുവരും കറ്റ നിറ പൊലിയായ്
നെല്ലറ നിറയേണം മനസ്സുപോലെ
ഉത്സവ തുടിതാള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തളിരാട്ടം
പാടാം കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇളഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയനേരിനായ്
പുതുവിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം
കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം

തെയ് തെയ് തിത്തെയ് താരാ തെയ് തെയ്  തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ്  തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ്  തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ്  തോംDownload

No comments:

Post a Comment