Tuesday, August 13, 2013

മാനഴകോ മയ്യഴകോ (Manazhako Mayyazhako)

ചിത്രം:വെള്ളിനക്ഷത്രം (Vellinakshathram)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ്

മാനഴകോ മയിലഴകോ മാമഴ വില്ലിന്‍ ഏഴഴകോ
തേനഴകോ മൊഴിയഴകോ താമരത്താരിതള്‍ മിഴിയഴകോ
ധീം ധീം ത ധിരനന ധിര്‍ധിര്‍ തീല്ലാന
സാരംഗി നീയെന്‍ നെഞ്ചില്‍ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗ തില്ലാന
മാനഴകോ മയിലഴകോ മാമഴ വില്ലിന്‍ ഏഴഴകോ
തേനഴകോ മൊഴിയഴകോ താമരത്താരിതള്‍ മിഴിയഴകോ

കണ്ണോടു കണ്ണില്‍ കിളി പറന്നു കാതോടു കാതില്‍ കഥ പറഞ്ഞു
കുങ്കുമച്ചിമിഴില്‍ വിരല്‍ തൊട്ട നേരം ചുണ്ടത്തു സന്ധ്യകള്‍ വിരുന്നു വന്നു
മണിമുത്തഴകേ മദിയൊത്തഴകേ നിറപത്തരമാറ്റിന്‍ പെണ്ണഴകേ
പൂവഴകേ പൊന്നഴകേ നിയെന്‍റെയായിരുന്നു

മാനഴകോ മയിലഴകോ മാമഴ വില്ലിന്‍ ഏഴഴകോ

കല്യാണപ്രായം കണ്ടുനിന്നു കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്‍മണി നിന്നെ ഒന്നു തൊടുമ്പോള്‍ കൈവള എന്തിനു കളി പറഞ്ഞു
കണിമുത്തഴകേ ചിരിയൊത്തഴകേ ചെറുതത്തകള്‍ കൊഞ്ചും ചൊല്ലഴകേ
പാലഴകേ പനിനീരഴകേ നിയെന്‍റെയായിരുന്നു

മാനഴകോ മയിലഴകോ മാമഴ വില്ലിന്‍ ഏഴഴകോ
തേനഴകോ മൊഴിയഴകോ താമരത്താരിതള്‍ മിഴിയഴകോ
ധീം ധീം ത ധിരനന ധിര്‍ധിര്‍ തീല്ലാന
സാരംഗി നീയെന്‍ നെഞ്ചില്‍ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗ തില്ലാന
മാനഴകോ മയിലഴകോ മാമഴ വില്ലിന്‍ ഏഴഴകോ



Download

No comments:

Post a Comment