Thursday, August 15, 2013

ചക്കരമാവിൻ മുന്തിരി (Chakkaramavin Munthiri)

ചിത്രം:കണ്‍മഷി (Kanmashi)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ്

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ ആ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരുകില്ലേ
നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ
ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ

ഒന്നു തൊടുമ്പോൾ ആയിരം ഇതളായ് വിരിയും പ്രണയം നീയല്ലേ
മനസ്സിലുറങ്ങും മാമഴ തളിരിൽ മധുരം കിനിയും തേനല്ലേ
കുളുർമഞ്ഞിൻ കുടവട്ടം ഒരു കുഞ്ഞിക്കൂടല്ലേ
മാനേ മിഴിവാതിൽ ഇനി മെല്ലെ ചാരില്ലേ
മകരനിലാവും വധുവല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ

കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും മുകിലേ പനിനീർ ചിറകില്ലേ
വേനലുറങ്ങും താമരചിമിഴിൽ വെറുതേ വിരലാൽ തഴുകില്ലേ
അറിയാതെ ഒരു വട്ടം കുളിരമ്പിളി വന്നില്ലേ
താനെ മിഴി പൊത്തി നിറവെട്ടം തന്നില്ലേ
പ്രണയനിലാവേ പ്രിയമല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരുകില്ലേ
നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ



Download

No comments:

Post a Comment