Thursday, August 8, 2013

താമരക്കുരുവിക്കു (Thamarakuruvikku)

ചിത്രം:അച്ചുവിന്റെ അമ്മ (Achuvinte Amma)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:മഞ്ജരി

ലലലല്ലാലാ ലാലാലാ ലലലലല്ലാ
ലലലല്ലാലാ ലാലാലാ ലലലല്ലാ
ലലലല്ലാലാ ലാലാലാ ലലലലല്ലാ
ലലലല്ലാലാ ലാലാലാ ലലലല്ലാ

താമരക്കുരുവിക്കു തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട്

വരണൊണ്ടേ വിമാനച്ചിറകിൽ സുൽത്താന്മാർ ഒത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി
ആരാണാ ബീബി ഇതിലാരാണാ ഹൂറി ഹേ ഹേ
താമരക്കുരുവിക്കു തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട്

നിസീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
പടച്ചോന്റെ പ്രാവു തോൽക്കും ഫരീദയാണോ
നിസീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
പടച്ചോന്റെ പ്രാവു തോൽക്കും ഫരീദയാണോ
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബില് കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടും ദഫ്മുട്ടും ഒപ്പനയും ഒരുക്കണം സൽക്കാരം നടത്താൻ
ഈ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന കുറുമ്പുള്ള പവിഴക്കിളികളെ പറക്കണം

താമരക്കുരുവിക്കു തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട്
താമരക്കുരുവിക്കു തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട്

ഹേ ഹേ ലല്ലാലാ ലാലാലാ ലലലല്ലാ ഹേ ഹേ

കബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്‍മണി
മുനീറൊത്ത വമ്പനാവാൻ വിരുന്നുകാരൻ

കെട്ടാക്കെസ്സു പാട്ടായ് പലേക്കിസ്സയാകണം
റംസാൻ നിലാവാൽ റുമാലൊന്നു തുന്നണം
പിച്ചളപ്പൂം കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുത്താൽ ഹ
അരിമുല്ലക്കൊടി കൊണ്ടു വിരിയിട്ട കട്ടുമ്മലിന്നലുക്കു കിലുങ്ങുമ്പോൽ കിലുങ്ങണം

താമരക്കുരുവിക്കു തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട്
വരണൊണ്ടേ വിമാനച്ചിറകിൽ സുൽത്താന്മാർ ഒത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി
ആരാണാ ബീബി ഇതിലാരാണാ ഹൂറി
താമരക്കുരുവിക്കു തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട് ഹേ ഹേ
അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട് ഹേ ഹേ

Download

No comments:

Post a Comment