Wednesday, August 14, 2013

ആരുപറഞ്ഞു (Aruparanju)

ചിത്രം:പുലിവാൽ കല്യാണം (Pulival Kalyanam)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:പി.ജയചന്ദ്രൻ,ചിത്ര

ആരരെ ആരെ ആരാരെ ആരരെ ആരെ ആരാരെ
ആരരെ ആരെ ആരാരെ  ആരാരെ ആരെ ആരെ

ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു
ഏഴുനിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞതു പോലെന്നാരു പറഞ്ഞു
കളിചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ
ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകി നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർക്കാലം പകരം തന്നു നീ
അഴകേ നീ അറിയാമറയത്തു അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടു പ്രണയം മൃദുപല്ലവിയായ്

ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു

നീ ചുംബനചെമ്പകപ്പൂ വിരിച്ചു അതിലനുരാഗത്തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെന്നാത്മാവിനുള്ളിൽ മയങ്ങി
പൂവായ് നീ കരളിൽ പൂമഴയായ് മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്

ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു
ഏഴുനിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞതു പോലെന്നാരു പറഞ്ഞു
കളിചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ
ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു

Download

No comments:

Post a Comment