Thursday, August 8, 2013

ചുവരില്ലാതെ (Chuvarillathe)

ചിത്രം:മയൂഖം (Mayookham)
രചന:ടി.ഹരിഹരൻ
സംഗീതം:ബോംബെ രവി
ആലാപനം‌:പി.ജയചന്ദ്രൻ

ചുവരില്ലാതെ ചായങ്ങളില്ലാതെ
ചുവരില്ലാതെ ചായങ്ങളില്ലാതെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം എവിടെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം എവിടെ
ചുവരില്ലാതെ ചായങ്ങളില്ലാതെ
ചുവരില്ലാതെ ചായങ്ങളില്ലാതെ

ഹൃദയത്തിലോ അന്തരാത്മാവിലോ
ഹൃദയത്തിലോ അന്തരാത്മാവിലോ
ഇനിയൊരു ജന്മം മാടിവിളിയ്‌ക്കുന്നൊരജ്ഞാതലോകത്തിലോ എവിടെ
ഇനിയൊരു ജന്മം മാടിവിളിയ്‌ക്കുന്നൊരജ്ഞാതലോകത്തിലോ
എവിടെ എഴുതും ഈ ദിവ്യാനുരാഗത്തിന്‍ വര്‍ണ്ണചിത്രം

ചുവരില്ലാതെ ചായങ്ങളില്ലാതെ
ചുവരില്ലാതെ ചായങ്ങളില്ലാതെ

കാലം തടവിലിട്ട മോഹങ്ങളേ സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ
കാലം തടവിലിട്ട മോഹങ്ങളേ ഇന്ന് സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ
വിടപറയാന്‍ നേരം എന്തിനീ സന്ധ്യയില്‍ പ്രണയഗാനമായ് വന്നു
നിങ്ങളൊരു പ്രഭാമയൂഖമായ് വന്നു
വിടപറയാന്‍ നേരം എന്തിനീ സന്ധ്യയില്‍ പ്രണയഗാനമായ് വന്നു
നിങ്ങളൊരു പ്രഭാമയൂഖമായ് വന്നു

ചുവരില്ലാതെ ചായങ്ങളില്ലാതെ
ചുവരില്ലാതെ ചായങ്ങളില്ലാതെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം എവിടെ
എവിടെയെഴുതും ഈ വര്‍ണ്ണചിത്രം എവിടെ എവിടെ എവിടെ



Download

No comments:

Post a Comment