Tuesday, August 13, 2013

തെമ്മാ തെമ്മാ (Themma Themma)

ചിത്രം:റയ്ൻ റയ്ൻ കം എഗൈൻ (Rain Rain Come Again)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം‌:ജാസി ഗിഫ്റ്റ്

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘ തുടി കൊട്ടാതെ കള മുളയേ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്‍മണിപ്പെണ്ണിനെ പുൽകാതെ
പൊന്നേ ഹേയ് പൊന്നേ കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ
ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതേ
ഹേയ്  തെമ്മാ ഹേയ് തെമ്മാടിക്കാറ്റേ തെ തെ തെ തെ തെമ്മാടിക്കാറ്റേ
നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ തെമ്മാ തെമ്മാടിക്കാറ്റേ
ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ

ഏലത്തിലങ്കടി ഏലേസ്സാ ഏലങ്കടി ഏലേസ്സങ്കടി
ഏലത്തിലങ്കടി ഏലേസ്സാ

കതിരാടും മുണ്ടോപ്പാടത്തിളവേൽക്കാതെ
കുട പാറും കണിയാൻകുന്നിൽ മഴ തൂവാതെ
വലമ്പിരി ശംഖിലും ഇടമ്പിരി കുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എൻ താന്തോന്നിക്കാറ്റേ എൻ വായാടിക്കാറ്റേ
നീ എന്നോടൊപ്പം പാടാൻ വന്നാൽ കൂടെ ഞാനും പാടാം

ഹേയ് തെമ്മാ തെമ്മാടിക്കാറ്റേ തെമ്മാടിക്കാറ്റേ
നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ ഹായ് യായ്
ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ
ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ

ഹെയ് ലെസ്സാ ഹെലേ ലെസ്സാ ഹെയ് ലെസ്സാ ഹെലേ ലെസ്സാ
ഹെയ് ലെസ്സാ ഹെലേ ലെസ്സാ ഹെയ് ലെസ്സാ ഹെലേ ലെസ്സാ
ഹെയ് ലെസ്സാ ഹെലേ ലെസ്സാ

പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇള മുളതണ്ടിലെ പ്രണയ വസന്തവും
മഴമുകിൽ ചിന്തിലെ മഴവിൽ ചന്തവും
കിന്നാരക്കാറ്റേ എൻ പുന്നാരക്കാറ്റേ
ഒന്നു പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കിൽ ഞാനും കൂടാം

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ
ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ
ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്മണിപ്പെണ്ണിനെ പുൽകാതെ
പൊന്നേ ഹേയ് പൊന്നേ കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ
ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതേ

ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ തെ തെ തെ തെ തെമ്മാടിക്കാറ്റേ
തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ഹേയ് തെമ്മാടിക്കാറ്റേ



Download

No comments:

Post a Comment