Friday, August 16, 2013

കഥയിലെ രാജകുമാരിയും (Kadhayile Rajakumariyum)

ചിത്രം:കല്യാണരാമൻ (Kalyanaraman)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:യേശുദാസ്

യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ

ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായ്
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ

ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താരം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍ ഓ ഓ



Download

No comments:

Post a Comment