Friday, August 16, 2013

പൊട്ടു തൊട്ട കിളിയെ (Pottu Thotta Kiliye)

ചിത്രം:താണ്ഡവം (Thandavam)
രചന:കൈതപ്രം
സംഗീതം:പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം‌:എം.ജി.ശ്രീകുമാർ,സുജാത

തൂ ത താരിയാ തൂ ത താരിയാ

പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍ തൊട്ടു തൊട്ടു നിന്നാട്ടേ
എന്‍ തമ്പുരാട്ടി നീയല്ലേ
കൊക്കുരുമ്മിപ്പാടാം
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
തിരുമിഴി തൂറക്കുമ്പം തെളിവായ് തെളിയുന്നൊരമ്പലമണിവിളക്കേ
ചിലങ്കയിട്ടതാരാണു് തിടമ്പെടുത്ത രാത്തിങ്കള്‍
വിളക്കെടുപ്പിനാരാണു് ഒരു കോടി രാത്താരം
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍ തൊട്ടു തൊട്ടു നിന്നാട്ടേ
എന്‍ തമ്പുരാട്ടി നീയല്ലേ

കൊക്കൂ കൊക്കൂ കൂ കൂ കൂ
കൊക്കൂ കൊക്കൂ കൊക്കൂ കൊക്കൂ കൂ കൂ കൂ

പുലരാപ്പുലരികളോ നിന്‍ കവിളില്‍ തളിരാം തളിരാണോ
ഇളനീര്‍ക്കുളിരുണ്ട് എന്‍ കനവില്‍ തുളസിക്കതിരുണ്ട്
മയിലഴകേ എന്‍ കുയില്‍മൊഴിയേ നിന്നെ കാണാനെന്തു രസം
പുഴയരികില്‍ നദിക്കരയഴകില്‍ നിന്നിലലിയാനെന്തു സുഖം
ഗോപാംഗനയായ് ദേവാംഗനയായ് വരുമോ നീ വരുമേ
അഴകേ അഴകേ ഇതിലേ വരുമോ
ഇനി യദുകുലമധുരിത രാഗപരാഗം പകരാന്‍ നീ വരുമോ
ഇനി യദുകുലമധുരിത രാഗപരാഗം പകരാന്‍ നീ വരുമോ

പൊട്ടു തൊട്ട കിളിയേ

തുമ്പിലക്കൈകളിലെ പ്രസാദം കരിക്കുറിയണിയാന്‍ വാ
മാനസമണിവാതില്‍ മെല്ലെ മെല്ലെ തുറക്കും കാറ്റായ് വാ
പറയാം ഞാന്‍ ഇന്നു പറയാം ഇന്നൊരു പരിണയ കഥ പറയാം
പറയുമ്പോള്‍ ഞാന്‍ കേള്‍ക്കാം നിനക്കൊരു മരതകക്കണി പകരാം
ദേവകുമാരാ രാജാകുമാരാ നീയെന്‍ പ്രിയജന്മം
അഴകേ അഴകേ ഇതിലേ വരൂ നീ
ഈ മംഗള സംഗമ സംക്രമ കുങ്കുമമണിയൂ നീയണിയൂ
ഈ മംഗള സംഗമ സംക്രമ കുങ്കുമമണിയൂ നീയണിയൂ

പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
തിരുമിഴി തൂറക്കുമ്പം തെളിവായ് തെളിയുന്നൊരമ്പലമണിവിളക്കേ
ചിലങ്കയിട്ടതാരാണു് തിടമ്പെടുത്ത രാത്തിങ്കള്‍
വിളക്കെടുപ്പിനാരാണു് ഒരു കോടി രാത്താരം
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍ തൊട്ടു തൊട്ടു നിന്നാട്ടേ
എന്‍ തമ്പുരാട്ടി നീയല്ലേ

Download

No comments:

Post a Comment