Tuesday, August 13, 2013

വേഷങ്ങള്‍ ജന്മങ്ങള്‍ (Veshangal Janmangal)

ചിത്രം:വേഷം (Vesham)
രചന:കൈതപ്രം
സംഗീതം:എസ്.എ.രാജ് കുമാർ
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം

ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
വസന്തങ്ങളേ ചിരിക്കുന്നുവോ
ആരോടും പറയാതെ ആരോരും അറിയാതെ
മണല്‍ക്കാടുകള്‍ താണ്ടുന്നുവോ
ഇനിയാണോ പൗര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
ആരാണിനി അഭയം നീ പറയൂ
നാമറിയാതുഴലുകയാണോ മായികയാമം

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം

ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെപ്പോയ് നന്മകള്‍ എവിടെപ്പോയ് ഉണ്മകള്‍
എന്താണിനി വേഷം ഏതാണീ രംഗം
ആരാണിനി അഭയം പെരുവഴിയില്‍
നിഴല്‍ നാടകമുയരുകയാണോ ജീവിതമാകെ

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആDownload

No comments:

Post a Comment