Tuesday, August 13, 2013

ചെന്താമരയേ വാ (Chenthamaraye Va)

ചിത്രം:തസ്കരവീരൻ (Thaskaraveeran)
രചന:എം.ഡി.രാജേന്ദ്രൻ
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:മധു ബാലകൃഷ്ണൻ

ചെന്താമരയേ വാ മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് ഹോ
ചെന്താമരയേ വാ മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് ഹോ
ചെന്താമരയേ വാ

ഹേയ് കണ്ണാടിക്കവിളിലൊരുമ്മ പെണ്ണെ നിൻ നാണം ചുവന്നോ
എൻ നെഞ്ചിൽ തുടികൊട്ടും താളം പൊന്നേ നീ തിരിച്ചറിഞ്ഞോ
കാറ്റലയായ് കുറുനിരകൾ മാടിയൊതുക്കാം ഞാൻ
പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ

ചെന്താമരയേ വാ മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് ഹോ
ചെന്താമരയേ  വാ വാ

നെന്മേനി വാകപ്പൂവ് തോൽക്കും നിൻ മേനിക്കെന്തു സുഗന്ധം
കാണാപ്പൂ മറുകിനു ചന്തം നീയെന്റെ നിത്യവസന്തം
ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ
രാവറിയാതെ നോവറിയാതെ ഹൃദയരാഗം മീട്ടൂ നീ

ചെന്താമരയേ വാ മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് ഹോ
ചെന്താമരയേ വാ മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് ഹോ
ചെന്താമരയേ വാ



Download

No comments:

Post a Comment