Monday, August 12, 2013

നേരിന്നഴക് (Nerinazhaku)

ചിത്രം:തൊമ്മനും മക്കളും (Thommanum Makkalum)
രചന:കൈതപ്രം
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌: ബിജു നാരായണൻ,മനോ

കൂടു വിട്ടു കൂടുമാറി നാടു വിട്ടു പോകാം നാടുവിട്ടു നാടു മാറി കൂടുതേടി പോകാം
നല്ലവർക്കു സ്വന്തമായ നാട്ടിലുള്ള വീട്ടിൽ കൂടു വിട്ട് കൂടുമാറിടാം

നേരിന്നഴക് നേർവഴിയഴക് നേരു വിളയും നാടിനൊരഴക്
നേരിന്നഴക് നേർവഴിയഴക് നേരു വിളയും നാടിനൊരഴക്
ദൂരെ ദൂരെയാ നാട്ടഴകിൽ കാത്തുനിൽക്കുന്നു മണ്ണഴക്
പൊന്നു വിളയുന്ന മണ്ണഴകിൽ നൂറുമേനിയുടെ കതിരഴക്
നേരിന്നഴക് നേർവഴിയഴക് നേരു വിളയും നാടിനൊരഴക്

തന്നാന നാനാ നാനേ തനനാനെ നാനേ നാനാനെ
ഹേ തന്നാന നാനാ നാനേ തനനാനെ നാനേ നാനാനെ

കൊമ്പന്റെ തുമ്പിയൊരഴക് ആ തുമ്പിക്ക് കൊമ്പഴക്
മാനത്ത് നക്ഷത്രമഴക് മഴക്കാറിന് മിന്നഴക്
മുളകൾക്ക് നെഞ്ചിലെ പാട്ടഴക് വിളകൾക്ക് കരളിലെ വിത്തഴക്
കിളികൾക്ക് താരിളം ചിറകഴക് ചെറു ചെറു ചെറു ചിറകഴക്

നേരിന്നഴക് നേർവഴിയഴക് നേരു വിളയും നാടിനൊരഴക്

തന്നാന നാനാ നാനേ തനനാനെ നാനേ നാനാനെ
തന്നാന നാനാ നാനേ തനനാനെ നാനേ നാനാനെ

പേരാൽ മരത്തിനൊരഴക് ചെറു കുന്നിക്ക് കുറിയഴക്
ഹേ ഹേ കവിളിനു നുണക്കുഴിയഴക് കള്ളകുറുമ്പിനുമേഴഴക്
പുലരിക്കിനാക്കളിൽ മഞ്ഞഴക് പാടാത്ത പാട്ടിലെ പൊരുളഴക്
തിരുമാലിക്കണ്ണന്റെ കഥയഴക് തക തക തക തകയഴക്

നേരിന്നഴക് നേർവഴിയഴക് നേരു വിളയും നാടിനൊരഴക്
ദൂരെ ദൂരെയാ നാട്ടഴകിൽ കാത്തുനിൽക്കുന്നു മണ്ണഴക്
പൊന്നു വിളയുന്ന മണ്ണഴകിൽ നൂറുമേനിയുടെ കതിരഴക്
നേരിന്നഴക് നേർവഴിയഴക് നേരു വിളയും നാടിനൊരഴക്

തന്നാന നാനാ നാനേ തനനാനെ നാനേ നാനാനെ
തന്നാന നാനാ നാനേ തനനാനെ നാനേ നാനാനെ

Download

No comments:

Post a Comment