Wednesday, August 14, 2013

അമ്മേ അമ്മേ വിടതരൂ (Amme Amme Vidatharu)

ചിത്രം:വാർ ആൻഡ് ലവ് (War And Love)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ  സിതാര
ആലാപനം‌:യേശുദാസ്

അമ്മേ അമ്മേ വിടതരൂ അമ്മേ
അമ്മേ അമ്മേ വിടതരൂ അമ്മേ ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും ഇനി പോയ് വരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളായ് മിന്നും നക്ഷത്രങ്ങളായ്
അമ്മേ അമ്മേ വിടതരൂ അമ്മേ വിടതരൂ അമ്മേ

ആ  ആ  ആ  ആ  ആ  ആ  ആ  ആ

നിറഞ്ഞ മിഴികളുമായ് അകലെയവരിരുന്നു
സ്മരണയില്‍ പുകയും ബലികുടീരവുമായ്
ഉയിരിന്‍ തിരികള്‍ പൊലിഞ്ഞു

അമ്മേ അമ്മേ വിടതരൂ അമ്മേ വിടതരൂ അമ്മേ

വരുന്ന വഴി നോക്കി ഉറങ്ങാതവരിരുന്നു
ധീരജവാന്മാര്‍ തന്‍ വീര മാതാക്കള്‍
ജയ് ഹിന്ദ് ജയ്ഹിന്ദ് ജയ് ഭാരതമാതാ

അമ്മേ അമ്മേ വിടതരൂ അമ്മേ ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളായ് മിന്നും നക്ഷത്രങ്ങളായ്
അമ്മേ അമ്മേ വിടതരൂ അമ്മേ വിടതരൂ അമ്മേ



Download

No comments:

Post a Comment