Monday, August 12, 2013

പോകാതെ കരിയിലക്കാറ്റേ (Pokathe Kariyilakkatte)

ചിത്രം:രാപ്പകൽ (Rappakal)
രചന:കൈതപ്രം
സംഗീതം:മോഹൻ സിതാര
ആലാപനം‌:അഫ്സൽ

പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ
സ്നേഹപ്പൊൻമാനേ അമ്മ പൂവാലീ എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ മുറ്റത്തീ നന്മ മരമില്ലേ

ഏറേ നാൾ ഏറേ നാൾ നമ്മൾ മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ
ഏറേ നാൾ ഏറേ നാൾ നമ്മൾ പുഴയിലും മണലിലും കളിച്ചോരല്ലേ
തൊട്ടാൽ പൂക്കുമീ മണ്ണ് നാടൻ പാട്ടിലെ പെണ്ണ്
പോകല്ലെന്നായ് പിൻ വിളിച്ചില്ലേ

പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ

ആരിരം പാടുമീ തെന്നൽ പാൽക്കുടം തൂവുമീ പഞ്ചമിത്തിങ്കൾ
തൊടിയിലെ കുഞ്ഞു നീർമാതളം നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽപാടം
താനേ സാന്ത്വനം തേടീ തേങ്ങും തട്ടകത്തമ്മ
എങ്ങും പോവല്ലെന്നിടറിയോതുമ്പോൾ

പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ
സ്നേഹപ്പൊൻമാനേ അമ്മ പൂവാലീ എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ മുറ്റത്തീ നന്മ മരമില്ലേ
പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ

Download

No comments:

Post a Comment