Monday, August 12, 2013

തുലാമിന്നല്‍ (Thulaminnal)

ചിത്രം:സർക്കാർ ദാദ (Sarkar Dada)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:സുജാത

തുലാമിന്നല്‍ത്തൂവലുകൊണ്ടൊരു തുലാഭാരം
തുലാമിന്നല്‍ത്തൂവലുകൊണ്ടൊരു തുലാഭാരം
തുമ്പിക്കിടാവിനും തൂമണി പ്രാവിനും
നോവുമീ പാട്ടിന്റെ താരാട്ട് നന്തുണിപ്പാട്ടിന്റെ നീരാട്ട്
തുലാമിന്നല്‍ത്തൂവലുകൊണ്ടൊരു തുലാഭാരം

തനിച്ചിരുന്നന്നു നാം മനസ്സിലെ തോണിയില്‍
അക്കരെപ്പോയിരുന്നു രാവിന്നക്കരെപ്പോയിരുന്നു
തനിച്ചിരുന്നന്നു നാം മനസ്സിലെ തോണിയില്‍
അക്കരെപ്പോയിരുന്നു രാവിന്നക്കരെപ്പോയിരുന്നു
ഓര്‍മ്മകള്‍ക്കുള്ളിലെ ഈറന്‍ നിലാവിലെ
ഓരോ മഴയും നനഞ്ഞിരുന്നു നമ്മള്‍
ഒരുമിച്ചു പാടാന്‍ കൊതിച്ചിരുന്നു

തുലാമിന്നല്‍ത്തൂവലുകൊണ്ടൊരു തുലാഭാരം

മഴനനഞ്ഞന്നു നാം മഴവില്ലിന്‍കൂരയില്‍
മാറോടു ചേര്‍ന്നിരുന്നു സ്വന്തം മനസ്സോടു ചേര്‍ന്നിരുന്നു
മഴനനഞ്ഞന്നു നാം മഴവില്ലിന്‍കൂരയില്‍
മാറോടു ചേര്‍ന്നിരുന്നു സ്വന്തം മനസ്സോടു ചേര്‍ന്നിരുന്നു
മായും കിനാവിന്റെ വേലിത്തിടമ്പില്‍ നീ
പനിനീര്‍ മുകിലായ് മറഞ്ഞിരുന്നു
എന്റെ നീര്‍മിഴിത്തുമ്പില്‍ നീ പെയ്തിരുന്നു

തുലാമിന്നല്‍ത്തൂവലുകൊണ്ടൊരു തുലാഭാരം
തുമ്പിക്കിടാവിനും തൂമണി പ്രാവിനും
നോവുമീ പാട്ടിന്റെ താരാട്ട് നന്തുണിപ്പാട്ടിന്റെ നീരാട്ട്



Download

No comments:

Post a Comment