Wednesday, August 14, 2013

മെല്ലെയൊന്നു പാടി (Melleyonnu Padi)

ചിത്രം:മനസ്സിനക്കരെ (Manassinakkare)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്,ജ്യോത്സ്ന

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
ആ  ആ  ആ  ആ  ആ  ആ  ആ  ആ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതേ നിന്‍ ചുണ്ടിലുള്ള ചിരി മായാതേ
പാതിപെയ്ത മഴ കാണാതേ വെണ്‍പാരിജാതമലരറിയാതേ

പൂമാനം കുടപിടിയ്ക്കും ഹോയ് ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെന്‍ കവിളുരുമ്മി ഹോയ് ഞാനാറ്റോരം നടന്നിരുന്നു
പകല്‍ മുല്ലമൊട്ടായ്‌ നീയോ വിരിഞ്ഞു നിന്നു
പുലര്‍വെയില്‍പ്പൊന്നോ നിന്നേ പൊതിഞ്ഞിരുന്നു
താന നാന നന തനനന നാനന താന നാന നന തനനാ ന
മാറിലുള്ള മറുകറിയാതേ ഈ മനസ്സിലുള്ള കിളിയറിയാതേ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതേ നിന്‍ ചുണ്ടിലുള്ള ചിരി മായാതേ
പാതിപെയ്ത മഴ കാണാതേ വെണ്‍പാരിജാതമലരറിയാതേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ

അന്നും നീ തനിച്ചിരിയ്ക്കും ഹോയ് ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തി ഹോയ് നിന്‍ ജന്മങ്ങള്‍ എനിക്കു തന്നു
പതുങ്ങിവന്നെന്നേ മെല്ലെ മടിയില്‍ വെച്ചു
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞു
താന നാന നന താന നാന നന
ചാരെ നിന്ന നിഴലറിയാതേ ഈ മഴ നനഞ്ഞ മുകിലറിയാതേ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതേ നിന്‍ ചുണ്ടിലുള്ള ചിരി മായാതേ
പാതിപെയ്ത മഴ കാണാതേ വെണ്‍പാരിജാതമലരറിയാതേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
ഞാനുണര്‍ത്തിയോമലേ ഞാനുണര്‍ത്തിയോമലേ

Download

No comments:

Post a Comment