Wednesday, August 14, 2013

തേവരത്തെരുവിലിന്നു (Thevara Theruvilinnu)

ചിത്രം:പുലിവാൽ കല്യാണം (Pulival Kalyanam)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:എം.ജി.ശ്രീകുമാർ,അഫ്സൽ

എനിക്കു കിട്ടീ മുട്ടായി കലപിലക്കണ മുട്ടായീ
കൊതി പിടിക്കണ്ട കുട്ടായീ കടി പിടിക്കേണ്ട ലുട്ടായീ
നിനക്കും കിട്ടും മുട്ടായീ
പലപലപല പലപലപല പലപലപല മുട്ടായീ
മുട്ടായീ മുട്ടായീ ബുദ്ധിമുട്ടായീ

തേവരത്തെരുവിലിന്നു തേരോട്ടം കോമരത്തിരയിളക്കും തിറയാട്ടം
ആഘോഷക്കൊടിയേറും ചെമ്മാന ചെരിവാകെ മത്താപ്പിൻ കുടമാറ്റങ്ങൾ
പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി പാറിപ്പറക്ക് പറക്ക് പൂവാലി
തിറ കെട്ടി തുടികൊട്ടി പൊടി പൂരത്തിൻ മേളത്തിൽ അമിട്ടടിച്ചേ
തേവരത്തെരുവിലിന്നു തേരോട്ടം കോമരത്തിരയിളക്കും തിറയാട്ടം

എന്നാളും കത്തിയത് പൊട്ടനറിഞ്ഞില്ല സത്യം
ഭൂഗോളം വിറ്റത് പുള്ളോരറിഞ്ഞില്ല ഹ ഹ ഹ ഹ

കല്യാണ കഥ ചൊല്ലി കൈയ്യത്തി കുറി കൊത്തി തത്തമ്മ കൈ നിറഞ്ഞേ
കൂട്ടത്തിൽ കൂടി നിന്ന് കുഞ്ഞോമൽ കളി പറഞ്ഞ് പൊൻ തൂവൽ കാറ്റുണർന്നേ
കാണാക്കുമ്പിൾ പൊന്നു കവിഞ്ഞേ കന്നിനിലാവിൻ കോടിയുലഞ്ഞേ
കാട്ടിലെ അമ്പലത്തിൽ കാവിലെ കൂത്തരങ്ങിൽ മാമഴ തകിലടി കേട്ടേ
പൊട്ടി ചിരിക്ക് ചിരിക്ക് ചിങ്കാരി പാറി പറക്ക് പറക്ക് പൂവാലി
തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ മേളത്തിൽ അമിട്ടടിച്ചേ

തേവരത്തെരുവിലിന്നു തേരോട്ടം കോമരത്തിരയിളക്കും തിറയാട്ടം

തള്ള് തള്ള് ചക്കടവണ്ടി തള്ള് തള്ള് തുക്കട വണ്ടി
തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ വാ
തള്ള് തള്ള് ചക്കടവണ്ടി തള്ള് തള്ള് തുക്കട വണ്ടി
തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ വാ വാ വാ വാ വാ

ആളില്ലാ കളിവണ്ടി കതകില്ലാ കുതിരവണ്ടി കല്യാണത്തേരൊരുങ്ങി
കല്യാണത്തേരേറി ചങ്ങാതിച്ചെക്കന്മാർ ചങ്ങാത്തം കൂടി വന്നേ
വീടാണെങ്കിൽ പെൺകൊടി വേണം പെൺകൊടിയെങ്കിൽ ആൺതുണ വേണം
ആൺ തുണ കൂട്ടരുമായ് പെണ്മണി പൈങ്കിളിക്ക് മാംഗല തുയിലുണരേണം
പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി പാറി പറക്ക് പറക്ക് പൂവാലി
തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ മേളത്തിൽ അമിട്ടടിച്ചേ

തേവരത്തെരുവിലിന്നു തേരോട്ടം കോമരത്തിരയിളക്കും തിറയാട്ടം
ആഘോഷക്കൊടിയേറും ചെമ്മാന ചെരിവാകെ മത്താപ്പിൻ കുടമാറ്റങ്ങൾ
ചിനക് ചിനക് ചിന്നാന ധിന ധിംധിന ധിന ധിന്നാന
തര തത്താ തര തത്താ തര തത്തര തത്തര തകധിമി തോം



Download

No comments:

Post a Comment