Monday, January 17, 2011

ഞാനൊരു പാട്ടു (Njanoru Pattu)

ചിത്രം:മേഘം (Megham)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌ 

ഞാനൊരു പാട്ടു പാടാം  പാട്ടു പാടാം  പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും

കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ്

എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
നേരമായ് നേരമായ് നീയോരുങ്ങിയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം

Download

ഇനിയെന്നു കാണും (Iniyennu Kanum)

ചിത്രം:താലോലം (Thalolam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല

ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും

ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും അണിയിച്ചൊരുക്കിയും മതിവന്നില്ല
ഓര്‍ക്കാനിനി നിന്‍ വളകിലുക്കം നിന്നെയറിയാനിനിയൊരു കനവുമാത്രം

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ

കണ്മഷിക്കൂടും പട്ടുപാവാടയും നോവുമൊരായിരം കടങ്കഥയും
നിന്‍ മുഖം തുടച്ചൊരീ പുടവത്തുമ്പും ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

Download

Sunday, January 16, 2011

പൂക്കാലം വന്നു (Pookkalam Vannu)

ചിത്രം:ഗോഡ് ഫാദര്‍ (Godfather)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:ഉണ്ണിമേനോന്‍ ,ചിത്ര

പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
ഒരുനില കൊണ്ടെന്‍ മനസ്സില്‍ എഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെന്‍ ചെറുമഞ്ഞക്കിളികുറുങ്ങി
കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍ കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ലേ

പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും പൂക്കാലരാവില്‍ പൂക്കും നിലാവില്‍

ഉടയും കരിവളതന്‍ ചിരിയും നീയും പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും നമുക്കുറങ്ങാന്‍ കിടയ്ക്കനീര്‍ത്തും
താലോലമാലോലമാടാന്‍ വരൂ കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും പൂവാകയില്‍ നാം പൂമേട തീര്‍ക്കും

ഉണരും പുതുവെയിലിന്‍ പുലരിക്കൂടില്‍ പടരും നറുമലരിന്‍ ഇതളിന്‍ ചൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍ കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു തേടുന്നു വേനല്‍ കുടില്‍
ഒരു മധുകണം ഒരു പരിമളം ഒരു കുളിരല ഇരുകരളിനും

പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
ഒരുനില കൊണ്ടെന്‍ മനസ്സില്‍ എഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെന്‍ ചെറുമഞ്ഞക്കിളികുറുങ്ങി
കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍ കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ലേ
പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ

Download

Monday, January 10, 2011

കണ്ണുനട്ടു (Kannunattu)

ചിത്രം:കഥാവശേഷന്‍ (Kadhavasheshan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,വിദ്യാധരന്‍ മാസ്റ്റര്‍

കണ്ണുനട്ടു കാത്തിരുന്നിട്ടും
കണ്ണുനട്ടു കാത്തിരുന്നിട്ടും
കണ്ണുനട്ടു കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ കട്ടെടുത്തതാരാണ്
ആ ആ പൊന്നുകൊണ്ടു വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ കൊയ്തെടുത്തതാരാണ്

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു

അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു

കണ്ണുനട്ടു കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ.... കട്ടെടുത്തതാരാണ്

കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍ കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു
നീയതു കാണാതെ കാറ്റിന്റെ  മറവിലൂടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാന്‍ മാത്രമായി

കണ്ണുനട്ടു കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്

Download

Sunday, January 9, 2011

മനസ്സിന്‍ മണിചിമിഴില്‍ (Manasin Manichimizhil)

ചിത്രം:അരയന്നങ്ങളുടെ വീട്  (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍

മനസ്സിന്‍ മണിചിമിഴില്‍ ...

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ

മനസ്സിന്‍ മണിചിമിഴില്‍ ...

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി.......മഴയായ് ഓര്‍മ്മകള്‍

Download

ഇനിയുമുണ്ടൊരു (Iniyumundoru)

ചിത്രം:ഗസല്‍ (Gazal)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌,ചിത്ര

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം

നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം

വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍

പ്രേമമധുരിമയേന്തി നിന്നു പ്രാണവനിയിലെ മലരുകള്‍

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം

വീണുകിട്ടിയ മോഹമുത്തിനെ കൈവിടില്ലൊരു നാളിലും

നിന്റെ സ്‌നേഹച്ചിപ്പിയില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു മയങ്ങിടും

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം

Download

Wednesday, January 5, 2011

പൂവായ് വിരിഞ്ഞു (Poovay Virinju)

ചിത്രം:അഥര്‍വം (Adharvam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം

ഇളവെയില് തഴുകിയിരു മുകുളമിതള്‍ മീട്ടി
ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി

ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ

താനേ ചിരിക്കും താരങ്ങള്‍ പോലെ മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ
മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായി

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം

മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം

കാണാനുഴറുന്നു നാടായ നാടും കാടായ കാടും തേടി അലയുന്നു
ഏത് പൊരുള്‍ തേടിയത് കാനല്‍ജലമായിതോ

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു
ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

Download

പൊന്നേ പൊന്നമ്പിളി (Ponne Ponnambili)

ചിത്രം:ഹരികൃഷ്ണന്‍സ് (Harikrishnan's)
രചന:കൈതപ്രം
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,യേശുദാസ്‌

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ മ് മ് മ്
പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരില്‍ കതിര്‍മഴയായ് പെയ്തുണരുമ്പോള്‍ തേൻ മൊഴിയഴക്
കണ്ണീര്‍ത്തുമ്പി നിന്റെ പവിഴച്ചുണ്ടില്‍
പനിനീര്‍പ്പൂവിതളായ് മെല്ലേ വിരിഞ്ഞു പൂ ചിരിയഴക്
മിന്നാമിനി നിനക്കായിരം കൂട് കൂട്ടിനുറങ്ങാന്‍ തൂവെണ്ണിലവ്

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിന്‍ കൂടരികേ
കണിയാന്‍കാക്ക കളിക്കീര്‍ത്തനം പാടി
കടിഞ്ഞൂല്‍ കണ്മണിയുടെ കല്യാണം ചൊല്ലും നിന്‍ കാതുകളില്‍
വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങള്‍ക്കുള്ളതല്ലേ

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം
പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

Download

Tuesday, January 4, 2011

കണ്ടു ഞാന്‍ (Kandu Njan)

ചിത്രം:അഭിമന്യു (Abhimanyu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
അലാപനം:എം.ജി.ശ്രീകുമാര്‍

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നോപുരവും കയ്യില്‍ കിലുങ്ങും പൊന്‍ വളത്താരിയും

വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ എന്‍ ആത്മാവില്‍ നീ  എന്നെ തേടുകയല്ലേ

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞ് ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും

കണ്മണി തിങ്കളേ നിന്‍ കളങ്കം കണ്മണി തിങ്കളേ നിന്‍ കളങ്കം
കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീര്‍ഘസുമംഗലയാകും

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ

Download

Sunday, January 2, 2011

ഒരു വെണ്‍‌പിറാവു (Oru Ven Piravu)

ചിത്രം:ന്യൂസ്‌ പേപ്പര്‍ ബോയ്‌ (Newspaper Boy)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വില്‍‌സണ്‍
ആലാപനം:യേശുദാസ്‌

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ

പുലര്‍‌നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്‍ക്കും പ്രണയമേ

നിന്നെ ഞാന്‍ കണ്ടു നിന്‍ തൂവല്‍ കണ്ടു നിന്നില്‍ ഞാനെന്നെ കണികണ്ടു
ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ
പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം
ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ
പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ

അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍

നിന്നെ ഞാന്‍ കാത്തു പൂവല്‍‌മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു
മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം
മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം
മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം
മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ
ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ
ല ല ലാ ല ലാ ല ല ല 
ല ല ലാ ല ലാ ല ല ല 

Download