Tuesday, January 25, 2011

തരളിതരാവില്‍ (Tharalitharavil)

ചിത്രം:സൂര്യമാനസം (Sooryamanasam)
രചന:കൈതപ്രം
സംഗീതം:എം.എം.കീരവാണി
ആലാപനം:യേശുദാസ്‌

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ് മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

Download

യാത്രയായ് വെയിലൊളി (Yathrayay Veyiloli)

ചിത്രം:ആയിരപ്പറ (Ayirappara)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,അരുന്ധതി

ആ..ആ..ആ....ആ....ആ.....ആ....ആ.......
ആ..ആ..ആ....ആ....ആ.....ആ....ആ.......

യാത്രയായ്  വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍ തീരാ തേനുണ്ടോ
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി
ഉണരുമല്ലോ പുലരി..
മ്...മ്...മ്....മ്.....മ്.......മ്.......

യാത്രയായ്  വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ

നിന്‍ കാതില്‍ മൂളും മന്ത്രം നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി
തളരാതെ കാതോര്‍ത്തു പുളകം ചൂടി
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു
മ്.....മ്.......മ്.......മ്.....മ്......മ്.....

യാത്രയായ്  വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

Download

Monday, January 24, 2011

പൂവിനു കോപം (Poovinu Kopam)

ചിത്രം:ചട്ടമ്പിക്കല്യാണി (Chattambikkallyani)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌

ഹോയു്
പൂവിനു കോപം വന്നാല്‍ അതു് മുള്ളായി മാറുന്നോ തങ്കമണി
മാനിനു കോപം വന്നാല്‍ അതു് പുലി ആയ് മാറുന്നോ തങ്കമണി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

അങ്ങാടി മുക്കിലെ അത്തറു്സഞ്ചി നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... ഓ..ഓ..ഒയ്...
അങ്ങാടി മുക്കിലെ അത്തറു്സഞ്ചി നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി
പുന്നാരപ്പുഞ്ചിരിപ്പൂക്കളം എഴുതി പൊന്നോണം പേലെ വരും പൂവലാംഗി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി

പൂവിനു കോപം വന്നാല്‍ അതു് മുള്ളായി മാറുന്നോ തങ്കമണി
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ ..ആ...ആ.
കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി
ഇല്ലാത്ത കൊമ്പന്‍‍ മീശ പിരിച്ചു കാട്ടി കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി

പൂവിനു കോപം വന്നാല്‍ അതു് മുള്ളായി മാറുന്നോ തങ്കമണി
മാനിനു കോപം വന്നാല്‍ അതു് പുലി ആയ് മാറുന്നോ തങ്കമണി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

പൂങ്കാറ്റിനോടും (Poomkattinodum)

ചിത്രം:പൂമുഖപടിയില്‍ നിന്നെയും കാത്ത്  (Poomukhapadiyil Ninneyum Kath)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌,ജാനകി

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ
നിഴലായ്‌  ആ ആ.
അലസമലസമായി ആ ആ
അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂ ചങ്ങലക്കുള്ളില്‍ രണ്ടു  മൗനങ്ങളെ പോല്‍ ആ ആ
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് ആ ആ ആ
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌
പൂത്തുലഞ്ഞ പുളകം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്  ആ ആ...
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ ആ ആ ആ...
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ
നിഴലായി  ആ ആ.
അലസമലസമായി ആ ആ
അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ

ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ ആ അ ആ ആ

Download

Wednesday, January 19, 2011

തനിച്ചിരിക്കുമ്പം (Thanichirikkumbam)

ചിത്രം:കണ്ണിനും  കണ്ണാടിക്കും (Kanninum Kannadikkum)
രചന:ഗിരീഷ്‌  പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ  ആ  ആ ഓ  ഓ  ഓ
ആ  ആ  ആ ഓ  ഓ  ഓ
ആ  ആ  ആ ഓ  ഓ  ഓ ഹേ ഹേ ഹേ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ  തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
കൊതിച്ചിരിക്കുമ്പം കുഞ്ഞികുറുമ്പിന്റെ കണി മഴയുള്ളില്‍ പെയ്ത്തു തോര്‍ന്നീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
പോയ്‌മറഞ്ഞ പൊന്‍വസന്ത കാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

താരി രിരി രാര താരി രിരി രാര താരി രിരി രാര 
താരി രിരി രാര താരി രിരി രാര താരി രിരി രാര ഹേയ്

മേല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണി തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നിമായും മാര്‍ഗഴിയല്ലേ
മേല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണി തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നിമായും മാര്‍ഗഴിയല്ലേ
കാറ്റുലക്കും കന്നിത്തിരയിലെ കാതര മീനല്ലേ
കാത്തു നില്ക്കാന്‍ പൊന്‍ വലക്കയ്യാല്‍ എന്നും ഞാനില്ലേ
അരികെ നിന്‍ കുസൃതിതന്‍ മംഗള പൊങ്കലില്ലേ

തനിച്ചിരിക്കുമ്പം ഓ  ഓ  ഓ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

നാതൃ തന ധീംത ധിരനാ നാതൃ തന ധീംത ധിരനാ
ധിരനന  ധീംത ധിരനാ ഓ ധിരനന  ധീംത ധിരനാ

കണ്ണിലിന്നലെ മിന്നിമിനുങ്ങിയ കന്നി കിനാക്കളില്ലേ
പതിയെ തോട്ടാലൂര്‍ന്നു വീഴും പട്ടുഞൊറിയില്ലേ
കണ്ണിലിന്നലെ മിന്നിമിനുങ്ങിയ കന്നി കിനാക്കളില്ലേ
പതിയെ തോട്ടാലൂര്‍ന്നു വീഴും പട്ടുഞൊറിയില്ലേ
തേക്ക് പാട്ടിന്റെ തേരിലിറങ്ങണ പൂക്കണി മൊട്ടില്ലേ
തേവരാടണ തെയ്യം തിറയുടെ ഓട്ടു ചിലമ്പില്ലേ
അരികെ നിന്‍ കുസൃതിതന്‍ കുങ്കുമ കോലമില്ലേ

തനിച്ചിരിക്കുമ്പം ആ ആ ആ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
കൊതിച്ചിരിക്കുമ്പം കുഞ്ഞികുറുമ്പിന്റെ കണി മഴയുള്ളില്‍ പെയ്ത്തു തോര്‍ന്നീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
പോയ്‌മറഞ്ഞ പൊന്‍വസന്ത കാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

Download

Tuesday, January 18, 2011

മല്ലികപ്പൂ പൊട്ട് (Mallikapoo Pottu)

ചിത്രം:മധുചന്ദ്രലേഖ (Madhuchandralekha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

അഹ ഹാഹാ അഹ ഹാഹാ അഹ ഹാഹാ
മ്  മ്  മ്  മ്

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്
കുറുകുഴല്‍ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ
മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്

മയക്കത്തിലോ പെണ്ണ് മയക്കത്തിലോ മായാദ്വീപിനക്കരയോ
വിളിച്ചുണര്‍ത്തും നിന്നെ വിളിച്ചുണര്‍ത്തും കാണാകാറ്റുകൈവിരലാല്‍
പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
ആദ്യരാത്രിയില്‍ ആതിരേ നിന്‍ മോതിരിമാവും ഞാന്‍

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്

കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും താഴംപൂക്കള്‍ മെടഞ്ഞണിഞ്ഞും
കവിള്‍ തുടുത്തും കണ്ണില്‍ കനവുദിച്ചും കാവല്‍ത്തുമ്പി പറന്നുയര്‍ന്നും
ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
നിന്റെ ഗാനമൊരിന്ദ്രനീലപ്പൂവിതളായിപ്പൊഴിയും

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്
കുറുകുഴല്‍ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ

ഹിമഗിരിതനയേ ഹേമലതേ അംബ ഈശ്വരി ശ്രീലളിതേ മാമവ
ഹിമഗിരിതനയേ ഹേമലതേ

നിസസാ നിസസാ നിസ നിസസാ നിസസാ നിസ
പസസാ നിസസാ നിസ പസസാ നിസസാ നിസ
സഗമപനിപ ഗമപനിസനി പനിസമഗാ
സസസാ നിപമ നിപമഗാ സനിസ
ഗഗഗാ ഗസനി സനിപമ പനിസഗ
നിസഗ നിസഗാ നിസഗാ നിസഗഗ
നിസമ നിസമാ നിസമാ നിസമാ
നിസഗമ പ സാ  പനിഗഗ നിസഗമ പ സാ
മപസനി പനിഗഗ നിസഗമ പാ

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ് 

Download

കൂടാരക്കൂട്ടില്‍ (Koodarakoottil)

ചിത്രം:സുന്ദരക്കില്ലാടി (Sundharakkilladi)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

പുലരികള്‍ വീണ്ടും വിരിയുന്നേരം ഞാനോ നീയോ ആരറിഞ്ഞു
വിടപറയാനെന്‍ വിധിയാണെങ്കില്‍ പോകാം മൂകം ഞാനിനിയും
കുയിലേ പൂങ്കുയിലേ
ജീവിതം വീണ്ടും നീ തേടുന്നുവെങ്കില്‍ ഒരു മുറ നീയെന്നെയറിയുന്നുവെങ്കില്‍
പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

കതിരുകള്‍ കൊയ്യാനറിയില്ലെന്നാല്‍ ഈണം മൂളും രാക്കുയില്‍ നീ
അതിനിടെയെന്നോ മിഴിനീരായ് നിന്‍ രാഗം താനം പല്ലവികള്‍
കനവേ എന്‍ നിനവേ
തേടുക വീണ്ടും നീ ആനന്ദരാഗം അതിലനുരാഗങ്ങള്‍ ലയമാകുമെങ്കില്‍
ഓരോ നാളും മാനസം മാമ്പൂവണിയും കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

Download

Monday, January 17, 2011

തമിഴ് സംഗീതം(Thamizh Sangeetham)

            മലയാള ഭാഷയോട് ഇഴുകി ചേര്‍ന്നു കിടക്കുന്ന ഒരു ഭാഷയാണ്..തമിഴ്..തമിഴന്റെ ഭാഷ സ്നേഹം ഓരോ മലയാളിയും കണ്ടു മനസിലാക്കേണ്ടതാണ് .പഠിക്കേണ്ടതാണ് .ഭാഷയെ ഇത്രകണ്ട് സ്നേഹിക്കുന്ന ഒരു ജനത ഇന്ത്യയില്‍ വേറെ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് .മലയാളത്തില്‍ സംസാരിക്കാന്‍ ഇന്ന് പലര്‍ക്കും എന്തോ ഒരു നാണക്കേട്‌ പോലെയാണ്.മലയാളത്തില്‍ സംസാരിക്കുന്നത് അത്രക്ക്  മോശപെട്ട കാര്യമായാണ് പലരും കരുതുന്നത്.മാതൃഭാഷ എന്ന് വെച്ചാല്‍ അമ്മയാണ്..തമിഴരുടെ തായ് മൊഴി.നിര്‍ഭാഗ്യമെന്നു പറയട്ടെ ഒന്നു രണ്ടു തലമുറകഴിഞ്ഞാല്‍ കേരത്തിന്റെ മാതൃഭാഷ പഠിക്കണമെങ്കില്‍ നമ്മള്‍ മറ്റു സ്ഥലങ്ങളില്‍ പോകേണ്ടി വരും.ഈ വരുന്ന തലമുറ അത് മറന്നു പോകും.അല്ല മനപൂര്‍വം മറക്കാന്‍ ശ്രമിക്കും.വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചതിന് ,സംസാരിക്കുന്നതിനു പിഴ നല്ക്കേണ്ടി വരുന്ന ഒരു തലമുറയെ നമ്മള്‍ കണ്ടു തുടങ്ങി.സ്വന്തം സംസ്കാരം മറ്റുള്ളവന്റെ കാല്‍ ചുവട്ടില്‍ അടിയറവ് വെക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടിനെ വേദനയോടെ സ്മരിക്കട്ടെ.ഒപ്പം സ്വന്തം അമ്മയെ പോലെ മാതൃഭാഷയെ സ്നേഹിച്ചു മാതൃഭാഷ എന്ന ആ വാക്കിനെ അന്വര്‍ത്തമാക്കുന്ന തമിഴന്റെ സ്നേഹത്തിനു മുന്‍പില്‍ കൂപ്പു കൈകളോടെ നമിക്കുന്നു...

             തമിഴ്  സംഗീതം എന്നും മലയാളിയെ കൊതിപ്പിച്ചിട്ടെ ഉള്ളു...ഒരുപാട് നല്ല പാട്ടുകള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിക്കാന്‍ തമിഴ് ഗാനശാഖക്ക്  കഴിഞ്ഞു.ഇളയരാജ,എ.ആര്‍.റഹ്മാന്‍,എസ്.പി.,അങ്ങനെ എത്രയെത്ര നാമങ്ങള്‍.അവയില്‍ ചിലത് നമുക്ക് പങ്കുവെക്കാം.... 

ദേവകന്യക (Devakanyaka)

ചിത്രം:ഈ പുഴയും കടന്ന്  (Ee Puzhayum Kadannu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളി ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍ പൊന്‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ പുള്ളോര്‍ പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

തെങ്ങിളം നീരാം പൊന്‍ നിളെ നിന്നില്‍ മുങ്ങി തോര്‍ത്തും പുലരികള്‍
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഖു പുഷ്പങ്ങള്‍ ചൂടുന്നോര്‍
കുംഭമാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നോര്‍
തങ്കനൂപുരം ചാര്‍ത്തുന്നോര്‍ മണി തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു
തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളി ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

Download

പാതിരാക്കിളി (Pathirakkili)

ചിത്രം:കിഴക്കന്‍ പത്രോസ്  (Kizhakkan Pathros)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലര്‍മേടിറങ്ങിവ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

താണുവരും മാലാഖപ്പൂഞ്ചിറകോ താഴ്വരയില്‍ മന്ദാരപ്പൂനിരയോ
പറന്നുവന്നീ തടങ്ങളില്‍ പാടാത്തതെന്തുനീ
പൂത്തുമ്പില്‍ തുടിക്കും നീര്‍മുത്തും ചാര്‍ത്തീ നിലാവിന്‍ പാല്‍ത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ

മാമലകള്‍ പൊന്നാട ചാര്‍ത്തുകയായ് ഏലമണി പൊന്മാല കോര്‍ക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാള്‍ കാര്‍വര്‍ണ്ണപ്പൈങ്കിളി
ഈമണ്ണിന്‍ പഴമ്പാട്ടീണത്തില്‍ നീയോ കിനാവില്‍ മൂളുന്നു
കഥപറയും കിളിയേ പറന്നുപാടിവാ 

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ 
പാടിയാടിവാ പുലര്‍മേടിറങ്ങിവാ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

Download