Wednesday, January 2, 2013

കിളിവാതിലില്‍ (Kilivathilil)

ചിത്രം:മഴവില്ല് (Mazhavillu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

ആ  ആ   ആ   ആ   ആ   ആ   ആ   ആ

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ
കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ

കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ ചൈത്രം കണ്ണെഴുതാനെത്താതായീ
സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍ ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ

ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായ് കാണാനോടി വരും കാണാതകലും
മനമിരുളുന്നൂ മഴ പെയ്യുന്നൂ മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ
കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ

Download

തേനാണു നിന്‍ (Thenanu Nin)

ചിത്രം:വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (Vasanthiyum Lakshmiyum Pinne Njanum)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

തേനാണു നിന്‍ സ്വരം പാട്ടുകാരി പൂവാണു നിന്‍ മനം കൂട്ടുകാരി

രാഗം വിടരുന്ന നിന്‍ മനസ്സില്‍ അനുരാഗമായ്  ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ

നാവില്ലായെങ്കില്‍ നിന്നുടെ ആത്മാവില്‍‌ നാദമായ്  ഞാന്‍ വിടരും
നാദമായ്  ഞാന്‍ വിടരും

ഒരു മാത്ര നേരവും പിരിയാതെ നിന്നുടെ മണിമാറില്‍ ഞാന്‍ പടരും
മണിമാറില്‍ ഞാന്‍ പടരും

തേനാണു നിന്‍ സ്വരം പാട്ടുകാരി പൂവാണു നിന്‍ മനം കൂട്ടുകാരി

ഒരു പൂ വിടരുമ്പോള്‍ നിന്‍ ഹൃദയത്തില്‍ ഞാനായിരം പൂ വിടര്‍ത്തും
പതിനായിരം പൂ വിടര്‍ത്തും

അഴകിന്റെ രാഗങ്ങള്‍ ചാലിച്ചെടുത്തു നിന്‍ മനസ്സില്‍ തിരി കൊളുത്തും
മനസ്സില്‍ തിരി കൊളുത്തും

തേനാണു നിന്‍ സ്വരം പാട്ടുകാരി പൂവാണു നിന്‍ മനം കൂട്ടുകാരി
രാഗം വിടരുന്ന നിന്‍ മനസ്സില്‍ അനുരാഗമായ്  ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ
തേനാണു നിന്‍ സ്വരം പാട്ടുകാരി പൂവാണു നിന്‍ മനം കൂട്ടുകാരി
പൂവാണു നിന്‍ മനം കൂട്ടുകാരി

Download

ചാന്തുപൊട്ടും (Chanthupottum)

ചിത്രം:വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (Vasanthiyum Lakshmiyum Pinne Njanum)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:എം.ജി.ശ്രീകുമാര്‍

ചാന്തുപൊട്ടും ചങ്കേലസ്സും ചാര്‍ത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാന്‍ പൂതി പെരുകണ്  മനസ്സില്‍
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

വെളിച്ചമേ
വെളിച്ചമേ നിന്‍വീട്ടില്‍ ഞാനും വിരുന്നിനെത്തും നാളെ
വിരുന്നിനെത്തും നാളെ
നീയെന്‍ കണ്ണിലൊരുമ്മതരുമ്പോള്‍ നീലനിലാവായ് മാറും 
ഞാനൊരു നീലനിലാവായ് മാറും

ചാന്തുപൊട്ടും ചങ്കേലസ്സും ചാര്‍ത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാന്‍ പൂതി പെരുകണ്  മനസ്സില്‍
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

പ്രകാശമേ 
പ്രകാശമേ  നിന്നമ്പലനടയില്‍ നെയ്ത്തിരിയുഴിയും ഞാന്‍ 
നെയ്ത്തിരിയുഴിയും ഞാന്‍
തുറന്നുവെയ്ക്കും ഞാനെന്‍മിഴികള്‍ അടയ്ക്കുകില്ലാ മേലില്‍  
ഞാന്‍ അടയ്ക്കുകില്ലാ മേലില്‍

ചാന്തുപൊട്ടും ചങ്കേലസ്സും ചാര്‍ത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാന്‍ പൂതി പെരുകണ്  മനസ്സില്‍
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ
ചാന്തുപൊട്ടും ചങ്കേലസ്സും ചാര്‍ത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാന്‍ പൂതി പെരുകണ്  മനസ്സില്‍
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

Download

ആലിലക്കണ്ണാ (Alilakkanna)

ചിത്രം:വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (Vasanthiyum Lakshmiyum Pinne Njanum)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ് 

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും

ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും

വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു ഞാനൊരു വാനമ്പാടി

ഒരുചാണ്‍ വയറിനു ഉള്‍ത്തുടിത്താളത്തില്‍ കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍ ഓ ഓ ഓ ഓ ഓ ഓ ഓ

ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും

വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നൊരീണം പാടി

സുന്ദരരാഗത്തിന്‍ സിന്ദൂര കിരണങ്ങള്‍ കുരുടന്നു കൈവടിയായി
കുരുടന്നു കൈവടിയായി ഓ ഓ ഓ ഓ ഓ ഓ ഓ ഓ

ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍ 
എന്‍ മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍ 
എന്‍ മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

മഞ്ഞലയില്‍ (Manjalayil)

ചിത്രം:കളിത്തോഴന്‍ (Kalithozhan)
രചന:പി.ഭാസ്കരന്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:പി.ജയചന്ദ്രന്‍

ഓ ഓ ഹോ
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ

കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു കല്‍പനകള്‍ താലമെടുത്തു

കണ്‍മണിയേ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ

കഥ മുഴുവന്‍ തീരും മുന്‍പേ യവനിക വീഴും മുന്‍പേ

കവിളത്തു കണ്ണീരോടെ കദനത്തിന്‍ കണ്ണീരോടെ
കടന്നുവല്ലോ അവള്‍ നടന്നുവല്ലോ

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ

Download

സ്വര്‍ണ്ണത്താമര (Swarnathamara)

ചിത്രം:ശകുന്തള (Shakunthala)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്

ഓ ഓ ഓ ഓ കന്യകേ
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ ആരുടെ സ്വയംവര കന്യക നീ

ചൂടാത്ത നവരത്ന മണി പോലെ ചുംബനമറിയാത്ത പൂ പോലെ

നുള്ളാത്ത തളിര്‍ പോലെ മീട്ടാത്ത ശ്രുതി പോലെ
നുകരാത്ത മധു പോലെ നിന്നു നീ നുകരാത്ത മധു പോലെ

സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ ആരുടെ സ്വയംവര കന്യക നീ

കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ മാറില്‍ പുഷ്പശരം കൊണ്ടിട്ടോ

അല്ലിപ്പൂന്തണലില്‍ നാണിച്ചു നിന്നു നീ അരയന്നപ്പിട പോലെ
നിന്നു നീ അരയന്നപ്പിട പോലെ

സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ ആരുടെ സ്വയംവര കന്യക നീ
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ ആരുടെ സ്വയംവര കന്യക നീ
ഓ ഓ ഓ ഓ

Download

മാലിനി നദിയില്‍ (Malini Nadiyil)

ചിത്രം:ശകുന്തള (Shakunthala)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്,പി.സുശീല

മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ മാനേ പുള്ളിമാനേ

നിന്‍ മലര്‍മിഴികളിലഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍

നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ

മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ മാനേ പുള്ളിമാനേ

കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്  കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം എന്റെ കവിള്‍ത്തടമാകെ 
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം എന്റെ മേനിയിലാകെ എന്റെ മേനിയിലാകെ
എന്റെ മേനിയിലാകെ

മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ മാനേ പുള്ളിമാനേ
ആ ആ ആ മ്  മ്  മ്

Download

Tuesday, January 1, 2013

ശംഖുപുഷ്‌പം (Shankhupushpam)

ചിത്രം:ശകുന്തള (Shakunthala)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ ശകുന്തളേ

മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൗര്‍ണ്ണമി മണ്‍കുടം കൊണ്ടു നടക്കുമ്പോള്‍
നീലക്കാര്‍മുകില്‍ കരിവണ്ട്  മുരളുമ്പോള്‍ നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
ശകുന്തളേ ശകുന്തളേ

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ ശകുന്തളേ

താമരയിലകളില്‍ അരയന്നപ്പെണ്‍കൊടി കാമലേഖനമെഴുതുമ്പോള്‍
നീലക്കാടുകള്‍ മലര്‍മെത്ത വിരിയ്ക്കുമ്പോള്‍ നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
ശകുന്തളേ  ശകുന്തളേ

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ ശകുന്തളേ

Download

ഇടയകന്യകേ (Idayakanyake)

ചിത്രം:മണവാട്ടി (Manavatty)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്

ഇടയകന്യകേ ആ ആ ആ ആ
പോവുക നീ ആ ആ ആ ആ
ഈ അനന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ
ഇടയകന്യകേ പോവുക നീ
ഈ അനന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ
ആ ആ ആ ആ ആ ആ ആ ആ

കണ്ണുകളാലുള്‍ക്കണ്ണുകളാലേ അന്വേഷിക്കൂ നീളേ

കണ്ടെത്തും നീ മനുഷ്യപുത്രനേ ഇന്നല്ലെങ്കില്‍ നാളേ
കണ്ടെത്തും നീ മനുഷ്യപുത്രനേ ഇന്നല്ലെങ്കില്‍ നാളേ

ഇടയകന്യകേ പോവുക നീ
ഈ അനന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ

കയ്യിലുയര്‍ത്തിയ കുരിശും കൊണ്ടേ കാല്‍വരി നില്‍പ്പൂ ദൂരേ

നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും കണ്ണീരൊപ്പും നാഥന്‍
നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും കണ്ണീരൊപ്പും നാഥന്‍

ഇടയകന്യകേ പോവുക നീ
ഈ അനന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ
ഇടയകന്യകേ പോവുക നീ
ഈ അനന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ
ഇടയകന്യകേ ആ ആ ആ ആ

Download

ഒരു വേനല്‍ (Oru Venal)

ചിത്രം:പ്രണയകാലം (Pranayakalam)
രചന:റഫീക്ക് അഹമദ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം‌:രഞ്ജിത്ത് ഗോവിന്ദ് 

ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ പുലരി തിളങ്ങീ മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതീ ഞാന്‍ ഇളവെയിലായ് നിന്നെ
മേഘമായ് എന്‍ താഴ്വരയില്‍ താളമായ് എന്‍ ആത്മാവില്‍
നെഞ്ചിലാളും മണ്‍ ചിരാതിന്‍ നാളം പോല്‍ നിന്നാലും നീ
വേനല്‍ പുഴയില്‍ തെളിനീരില്‍ പുലരി തിളങ്ങീ മൂകം

ഒരു കാറ്റില്‍ നീന്തി വന്നെന്നില്‍ പെയ്തു നില്‍ക്കൂ നീയെന്നും
മഴ മയില്‍പ്പീലി നീര്‍ത്തും പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകള്‍ നില്‍ക്കെ കൊലുസണിയുന്ന നിലാവേ
നിന്‍ പദതാളം വഴിയുന്ന വനവീഥി ഞാന്‍

വേനല്‍ പുഴയില്‍ തെളിനീരില്‍ പുലരി തിളങ്ങീ മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതീ ഞാന്‍ ഇളവെയിലായ് നിന്നെ

ചിരമെന്‍ തിരക്കൈകള്‍ നീളും ഹരിതാര്‍ദ്ര തീരം
പല ജന്മമായ് മനം തേടും മൃദു നിസ്വനം
വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്നിലകള്‍പൊതിഞ്ഞൊരു കൂട്ടില്‍ 
തപസ്സില്‍ നിന്നുണരുന്നൂ ശലഭം പോല്‍ നീ