Thursday, January 3, 2013

കണ്ടു കണ്ടു കണ്ടില്ല (Kandu Kandu Kandilla)

ചിത്രം:ഇഷ്ടം (Ishtam)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം‌:യേശുദാസ് 

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം

ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ 
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ 
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
നാലകം കെട്ടേണം നാലാളെ കൂട്ടേണം 
പല്ലക്കില്‍ പോകേണം പന്തലില്‍ കൂടേണം താലിക്കു തങ്കമുരുക്കേണം
എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
കുഞ്ഞിക്കാല്‍ കാണേണം പൊന്നൂഞ്ഞാല്‍ കെട്ടേണം
താലിപ്പൂ ചാര്‍ത്തേണം താലോലം പാടേണം ചിറ്റാട കോടികള്‍ വാങ്ങേണം
എന്റെ വീട്ടില്‍ പൂങ്കുറുമ്പായ് അവനെത്തും നാളേതോ

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

Download

നെഞ്ചുടുക്കിന്റെ (Nenchudukkinte)

ചിത്രം:കരുമാടിക്കുട്ടന്‍ (Karumadikkuttan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ

നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍‌ നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍

സുഖത്തിലല്ലാ ദുഃഖത്തിലല്ലോ പാട്ടേ നിന്റെ മണിക്കിലുക്കം
പാട്ടേ നിന്റെ മണിക്കിലുക്കം

അച്ഛനില്ലാതെ അമ്മയില്ലാതെ താനേ പിറന്നവളേ പാട്ടേ താനേ പിറന്നവളേ
മനസ്സിനുള്ളില്‍ കുടിയിരിക്ക്  മനസ്സിനുള്ളില്‍ കുടിയിരിക്ക്
കരളിലെ കനല്‍ കെടുത്ത്  നീയെന്‍ കരളിലെ കനല്‍ കെടുത്ത്

നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍‌ നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍ നൊമ്പരങ്ങള്‍ പാടാം ഞാന്‍

കൊടും വേനലില്‍ ചെടികള്‍ പോലെ ഞാനും കിനാവുകളും ഓ ഞാനും കിനാവുകളും
ചിലപ്പോള്‍ പൂക്കും ചിലപ്പോള്‍ വാടും ചിലപ്പോള്‍ പൂക്കും ചിലപ്പോള്‍ വാടും
ചിലപ്പോള്‍ മണ്ണടിയും പാട്ടേ അതു കണ്ടു നീ ചിരിക്കും

നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍‌ നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍
സുഖത്തിലല്ലാ ദുഃഖത്തിലല്ലോ പാട്ടേ നിന്റെ മണിക്കിലുക്കം
പാട്ടേ നിന്റെ മണിക്കിലുക്കം
നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍‌ നൊമ്പരങ്ങള്‍ പാടാം ഞാന്‍
നൊമ്പരങ്ങള്‍ പാടാം ഞാന്‍ നൊമ്പരങ്ങള്‍ പാടാം ഞാന്‍

Download

കൈകൊട്ട് പെണ്ണേ (Kaikottu Penne)

ചിത്രം:കരുമാടിക്കുട്ടന്‍ (Karumadikkuttan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:കലാഭവന്‍ മണി

കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്

തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ

കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം

നാദസ്വരം വേണം തകിലു വേണം പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം

കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്  ആ
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്

തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ

പെണ്ണിന്റെ കണ്ണില്  പൂത്തിരി കത്തുമ്പോള്‍ പകിരിയും മത്താപ്പും വേറെ വേണോ

നന്ദിനിക്കുട്ടീതന്‍ പുഞ്ചിരിയുള്ളപ്പോള്‍ വാനത്തൊരമ്പിളി വേറെ വേണോ

വാനത്തൊരമ്പിളി വേറെ വേണോ

കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്

നാലുകാലുള്ളൊരു നങ്ങേലി പെണ്ണിന് കാവാലം കായലില്‍ തുള്ളാട്ടം
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട് ആ
ആ നാലുകാലുള്ളൊരു നങ്ങേലി പെണ്ണിന്  കാവാലം കായലില്‍ തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലന്‍ തുമ്പിക്കു പുഞ്ചവരമ്പത്തു തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലന്‍ തുമ്പിക്കു പുഞ്ചവരമ്പത്തു ചാഞ്ചാട്ടം
പുഞ്ചവരമ്പത്തു ചാഞ്ചാട്ടം
തെയ്യക്കം താരോ തെയ്യക്കം താരോ തെയ്യക്കം തെയ്യക്കം തെയ്യാരോ
ആ തെയ്യക്കം താരോ തെയ്യക്കം താരോ തെയ്യക്കം തെയ്യക്കം തെയ്യാരോ

കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം
നാദസ്വരം വേണം തകിലു വേണം പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം
നാദസ്വരം വേണം തകിലു വേണം പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്
കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ കൊഞ്ചും വളയിട്ട് കൈകൊട്ട്

Download

സഹ്യസാനു (Sahyasanu)

ചിത്രം:കരുമാടിക്കുട്ടന്‍ (Karumadikkuttan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം കേരളം കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം കേരളം കേരളം
സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം
ഓ നിസ്വനം കളനിസ്വനം

കേരളം കേരളം കേരളം കേരളം കേരളം കേരളം കേരളം കേരളം

ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കു നീര്‍ക്കുടവുമായ്

നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍
ഓ ശ്യാമ കേരകേദാരമേ ശ്യാമ കേരകേദാരമേ
ശാന്തി നിലയമായ് വെല്‍ക നീ  ശാന്തി നിലയമായ് വെല്‍ക നീ
ശാന്തി നിലയമായ് വെല്‍ക നീ  ശാന്തി നിലയമായ് വെല്‍ക നീ

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം

പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍

കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍
ഓ സത്യധര്‍മ്മ കേദാരമേ സത്യധര്‍മ്മ കേദാരമേ
സ്നേഹ സദനമായ്‌ വെല്‍ക നീ സ്നേഹ സദനമായ്‌ വെല്‍ക നീ
സ്നേഹ സദനമായ്‌ വെല്‍ക നീ സ്നേഹ സദനമായ്‌ വെല്‍ക നീ

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം
ഓ നിസ്വനം കളനിസ്വനം
സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം
സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം

Download

ഇന്നലെകള്‍ ഇന്നലെകള്‍ (Innalekal Innalekal)

ചിത്രം:കരുമാടിക്കുട്ടന്‍ (Karumadikkuttan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

ഓ  ഓ  ഓ  ഓ  ഓ  മ്  മ്  മ്  മ്  മ്  മ്  മ്

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ് മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ്  വിരിയും
ഇനി വന്നാട്ടേ എന്നെ വിട്ട്  പോകരുതേ ഉയിര്‍ തന്നാട്ടെ മുന്നില്‍ നിന്ന് മായരുതേ
എന്‍ മനസ്സില്‍ ചിപ്പിയിലും മുത്തുണ്ട് തമ്പുരാട്ടി ഒരു മുത്തുണ്ട് തമ്പുരാട്ടി

കണ്ണുനീരും വേദനയും പുഞ്ചിരിയായ്‌ വിരിയും

കുന്നിമണി താരകള് കുമ്പിളില്‍ കൊണ്ടു തരാം പൂനിലാ പട്ടുടയാട തരാം

തത്തമ്മച്ചുണ്ടില്‍ പുന്നാരമുണ്ട് താതിരിപൂവില്‍ ചിന്ദൂരമുണ്ട്

നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി എന്റെ തമ്പുരാട്ടി

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ്മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ് വിരിയും

നേരം വെളുക്കുമ്പം നേരിന്റെ പൊന്‍ വെളിച്ചം കൂരിരുട്ടില്‍ ചന്ദന ചാറൊഴുക്കും

എന്നെയും നിന്നെയും ദൈവം തീര്‍ത്തത് എന്നും തീ തിന്നാനല്ല
എന്നെയും നിന്നെയും ദൈവം തീര്‍ത്തത് എന്നും തീ തിന്നാനല്ല
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി എന്റെ തമ്പുരാട്ടി

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ് മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ്  വിരിയും
ഇനി വന്നാട്ടേ എന്നെ വിട്ട്  പോകരുതേ ഉയിര്‍ തന്നാട്ടെ മുന്നില്‍ നിന്ന് മായരുതേ
എന്‍ മനസ്സില്‍ ചിപ്പിയിലും മുത്തുണ്ട് തമ്പുരാട്ടി ഒരു മുത്തുണ്ട് തമ്പുരാട്ടി
ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ് മറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായ്‌ വിരിയും 

Download

അല്ലിയാമ്പല്‍ പൂവേ (Alliyambal Poove)

ചിത്രം:ദാദാസാഹിബ് (Dadasahib)
രചന:യൂസഫലി കേച്ചേരി 
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ
അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ
നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവുനെയ്തോ പുടവതന്നോമാരന്‍

തളിയൂര്‍ ഗ്രാമത്തില്‍ പണ്ടു താരമ്പന്‍ പോലൊരു പയ്യന്‍ ഇഷ്ടംകൂടാന്‍ വന്നിട്ടുണ്ടോ

അവന്‍ മുത്തശ്ശിയ്ക്കൊരു മുത്തം തന്നിട്ടുണ്ടോ

നാണിക്കാതെ കാര്യം ചൊല്ല് മുത്ത്യമ്മേ മുത്ത്യമ്മേ മുത്ത്യമ്മേ മുത്ത്യ മ്മേ

അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ

തെളിനീരില്‍ കുളിച്ചുതോര്‍ത്തി താളംതുള്ളണ പൂങ്കാറ്റേ മാലകെട്ടാന്‍ പൂക്കള്‍ വേണം

തങ്കസ്വപ്നവൃന്ദാവനിയിലുലാവും പൂവുകള്‍ വേണം

മാരനുമാറില്‍ ചാര്‍ത്താനാണീ തേന്‍കാറ്റേ തേന്‍കാറ്റേ വന്നേപോ നിന്നേ പോ

അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ
നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവുനെയ്തോ പുടവതന്നോമാരന്‍
അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ
അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലു പൂവേ വിണ്ണിലുള്ള ചന്ദ്രന്‍ നിന്റെ തോഴനാണോ

Download

നീയെന്റെ പാട്ടില്‍ (Neeyente Pattil)

ചിത്രം:നക്ഷത്രത്താരാട്ട് (Nakshathratharattu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്,സുജാത

നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മണ്‍വീണയായി
താനേ തുളുമ്പും താരാട്ടുപോലെ സ്നേഹാര്‍ദ്രമാകും തൂമഞ്ഞുപോലെ നീ വാ എന്‍ ചാരെ

തൊടുമ്പോള്‍ തുടിക്കും പൊന്‍ പൂവേ നീയിന്നെന്‍ സ്വന്തം
വിതുമ്പും മനസ്സില്‍ നീ പൂത്താല്‍ ഈ ജന്മം ധന്യം
ആദ്യമായ് കണ്ട നിന്‍ ആര്‍ദ്രമാം പുഞ്ചിരി കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍

നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മണ്‍വീണയായി

ഇരുട്ടില്‍ കൊളുത്തും പൊന്‍ നാളം നിന്‍ സ്നേഹം മാത്രം
ഉഷസ്സില്‍ തുളുമ്പും ഭൂപാളം നിന്‍ പുണ്യം മാത്രം
പൂമുളം ചില്ലയില്‍ പൂനിലാപക്ഷിപോല്‍ മൊഴി തേടുന്നു എന്നുള്ളില്‍ മൗനം

നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മണ്‍വീണയായി
താനേ തുളുമ്പും താരാട്ടുപോലെ സ്നേഹാര്‍ദ്രമാകും തൂമഞ്ഞുപോലെ നീ വാ എന്‍ ചാരെ
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മണ്‍വീണയായി
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

Download

ചെല്ലക്കാറ്റു (Chellakkattu)

ചിത്രം:നക്ഷത്രത്താരാട്ട് (Nakshathratharattu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര,സി.ഓ.ആന്റോ

ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിന്‍ ചില്ലമേല്‍ 
കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
മാരിപ്പൂ പൊഴിഞ്ഞപ്പോള്‍ പാടേ നനഞ്ഞും
വേനല്‍ക്കാറ്റൊഴിഞ്ഞപ്പോള്‍ പാടാന്‍ തുനിഞ്ഞും
കൊക്കുമുരുമ്മി തൂവല്‍ച്ചിറകു തലോടി
തക്കിളി നൂല്‍ക്കും നെഞ്ചില്‍ കിക്കിളി കൂട്ടി
തമ്മില്‍ തമ്മില്‍ മെല്ലെ താലോലം കൊഞ്ചും കാലം

തിനയും തേനുമാലോലം പുന്നെല്ലും തമ്മില്‍ കൈമാറി
മധുരം ചോര്‍ന്ന ചെഞ്ചുണ്ടില്‍ പൂപ്പാട്ടും പാടി ചേര്‍ന്നാടി
പലകാലം ചെന്നപ്പോളൂള്ളില്‍ ഓ പതിരില്ലാ കണ്ണീരിന്‍ പെയ് ത്തായ്
ആരാരും കൂട്ടില്ലാക്കിളികള്‍
ആരിരം രാരോ ചായുറങ്ങ് അമ്മിണിപ്പൈതല്‍ കിടന്നുറങ്ങ്
നാളെ വെളുപ്പിനു കിഴക്കുദിക്കും നന്മകള്‍ കാണാന്‍ കനിഞ്ഞുറങ്ങ്

ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിന്‍ ചില്ലമേല്‍
കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി

തത്ത താര തത്താര  താര തത്ത താരര
തത്ത താര തത്താര  താര തത്ത താരര

അകലെ പുല്ലുമാടത്തീന്നെങ്ങാനും രണ്ടു പൊന്‍പ്രാക്കള്‍
അവിടെ വന്നു ചേര്‍ന്നപ്പോള്‍ ഉല്ലാസം എന്തൊരാഹ്ലാദം
അലിവാലെ പാവങ്ങള്‍ക്കമ്മയായ് ഓ അമൃതൂട്ടാന്‍ അച്ഛന്റെ പുണ്യമായ്
താങ്ങായും തണലായുമിരുന്നു

കാട്ടുമാക്കാന്‍ വന്നാലും കര്‍ക്കിടമാസം വന്നാലും
തകതരികിട താനാരോ തക്കിട തരികിട താനാരോ
ഹേയ് കാവല്‍ നില്‍ക്കാനാളുണ്ടേ കഥ പറയാനാളുണ്ടേ
താനാരോ താനാരോ തക്കിട തരികിട താനാരോ

ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിന്‍ ചില്ലമേല്‍ 
കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
മാരിപ്പൂ പൊഴിഞ്ഞപ്പോള്‍ പാടേ നനഞ്ഞും
വേനല്‍ക്കാറ്റൊഴിഞ്ഞപ്പോള്‍ പാടാന്‍ തുനിഞ്ഞും
കൊക്കുമുരുമ്മി തൂവല്‍ച്ചിറകു തലോടി
തക്കിളി നൂല്‍ക്കും നെഞ്ചില്‍ കിക്കിളി കൂട്ടി
തമ്മില്‍ തമ്മില്‍ മെല്ലെ താലോലം കൊഞ്ചും കാലം
ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിന്‍ ചില്ലമേല്‍
കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിന്‍ ചില്ലമേല്‍
കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി

Download

ഹംസധ്വനി (Hamsadwani)

ചിത്രം:വര്‍ണ്ണക്കാഴ്ചകള്‍ (Varnakkazhchakal)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്,ചിത്ര

ആ ആ  ആ   ആ  ആ ആ  ആ   ആ

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി
ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി
പാടുക നീയാ പ്രീയരാഗം
പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം
ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി

സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു

മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു
സംഗീത സാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി

ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി

സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി
മാനസമാനന്ദനിലയം രാഗമയം അനുരാഗമയം

ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം
ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി
ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി

Download

Wednesday, January 2, 2013

ശിവദം ശിവനാമം (Sivadam Sivanamam)

ചിത്രം:മഴവില്ല് (Mazhavillu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌,ചിത്ര

ആ   ആ   ആ   ആ   ആ   ആ   ആ

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ

തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

സഫലമായ്  ജീവിതം രാഗലോലം ആ  ആ  ആ
സഫലമായ് ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍
ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ
പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍
കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ ആ
ആ   ആ   ആ   ആ   ആ   ആ   ആ

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ആ   ആ   ആ   ആ   ആ   ആ   ആ

Download