Tuesday, December 6, 2011

ചെമ്പകപ്പൂങ്കാട്ടിലെ (Chembakapoomkkattile)

ചിത്രം:രതിനിര്‍വേദം (Rathinirvedam)
രചന:മുരുകന്‍ കാട്ടാക്കട
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ
എന്റെ കരള്‍ കൊമ്പിലും ചാറ്റു മഴച്ചോലയില്‍
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ

ചന്ദന വെയിലില്‍ ഈ കുങ്കുമവഴിയില്‍
പതിവായ് നിന്റെ കവിള്‍ ചുവന്നതു കണ്ടു നിന്നില്ലേ
കാര്‍ത്തിക നാളില്‍ രാപ്പൂത്തിരി തെളിയേ
അരികില്‍ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ കുളിര്‍ മിഴിമുന പതിയേ മനസ്സാകേ കുടമലരുകള്‍ ഉലയെ
സുഖ മഴ നനയണ ലഹരിയില്‍ മനം തിരയുവതാരേ
ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ

ആല്‍മരത്തണലില്‍ കൂത്തമ്പല നടയില്‍
ഒരു നാള്‍ മകം തൊഴുതിറങ്ങണ കണ്ടു നിന്നില്ലേ
ആറ്റിറമ്പഴകില്‍ ഈ തരിമണല്‍ വിരിയില്‍
ഋതുവായ് കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണ കനവില്‍ അനുരാഗം മഷിയെഴുതണ കഥയില്‍
പുതു നിനവുകളിലെ മലരിലെ മധു നുകരുവതാരോ
ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ
എന്റെ കരള്‍ കൊമ്പിലും ചാറ്റു മഴച്ചോലയില്‍
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ

Download

ഏതോ വാര്‍മുകിലിന്‍ (Etho Varmukilin)

ചിത്രം:പൂക്കാലം വരവായ് (Pookkalam Varavay)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ജി.വേണുഗോപാല്‍ 

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും
എന്നിലെതോ ഓര്‍മ്മകളായ് നിലാവിന്‍ മുത്തേ നീ വന്നൂ

നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍
നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍
മഞ്ഞു പോയൊരു പൂത്താരം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോല്‍

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ

നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍
നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍
ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ
പദമണിഞ്ഞിടും മോഹങ്ങള്‍ പോലെ
അലിയും എന്‍ ജീവ മന്ത്രം പോല്‍

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും
എന്നിലെതോ ഓര്‍മ്മകളായ് നിലാവിന്‍ മുത്തേ നീ വന്നൂ

Download

അലയും കാറ്റിന്‍ (Alayum Kattin)

ചിത്രം:വാത്സല്യം (Valsalyam)
രചന:കൈതപ്രം
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി

പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു
പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി

വൈദേഹി പോകയായി വനവാസ കാലമായി
വൈദേഹി പോകയായി വനവാസ കാലമായ്
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി

Download

Monday, December 5, 2011

കണ്ണീര്‍മഴയത്ത് (Kannermazhayathu)

ചിത്രം:ജോക്കര്‍ (Joker)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ
പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍
കടലിന്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണിന്‍ പുഞ്ചിരിപ്പൂവ്
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ്
കേഴും മുകിലിന്‍ മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ
കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി
മിഴിനീര്‍പ്പുഴതന്‍ തീരത്തല്ലോ കളിവീടുണ്ടാക്കി
മിഴിനീര്‍പ്പുഴതന്‍ തീരത്തല്ലോ കളിവീടുണ്ടാക്കി
മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

Download

യാത്രയായ് സൂര്യാങ്കുരം (Yathrayay Sooryankuram)

ചിത്രം:നിറം (Niram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ചിത്ര,വിദ്യാസാഗര്‍

ആകാശ മേഘം മറഞ്ഞേ പോയ്‌
അനുരാഗ തീരം കരഞ്ഞേ പോയ്‌
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം

യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി

ആ ആ .ആ .ആ....ആ....ആ.....ആ....ആ

മായുന്നു വെണ്ണിലാവും നിന്‍ പാട്ടും
പൂഴി മണ്ണില്‍ വീഴും നിന്‍ കാലടിപ്പാടും... തോഴീ
പെയ്യാതെ വിങ്ങി നില്‍പ്പൂ വിണ്‍മേഘം
കാത്തു നില്‍പ്പൂ ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും
ഒരോര്‍മയായി മാഞ്ഞു പോവതെങ്ങു നിന്‍ രൂപം
ഒരോര്‍മയായി മാഞ്ഞു പോവതെങ്ങു നിന്‍ രൂപം

ഉം.. ഉം ... ആ .ആ ...ആ.....ആ....ആ....ആ...

യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം

ആരോടും മിണ്ടിടാതെ നീ പോകേ ഭാവുകങ്ങള്‍
നേര്‍ന്നീടാം നൊമ്പരത്തോടെ... എന്നും
എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍ മുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
ഉം.. ഉം.. ആ ..ആ.....ആ

യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി

Download

കടല്‍ കാറ്റിന്‍ (Kadal Kattin)

ചിത്രം:ഫ്രണ്ട്സ് (Friends)
രചന:കൈതപ്രം
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌

കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
തിരയിളകുന്നു നുര ചിതറുന്നൂ ഇരുളിന്‍ തീരങ്ങളില്‍

കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ

പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു പാടാന്‍ മറന്നൂ കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി രജനീഗന്ധികള്‍ വിടരാതായ്
നിലാ പൂപ്പന്തലോ കനല്‍ കൂടാരമായ്
തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ.... ഓ..
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം
ഇനി ഒന്നു ചേരും ആവനി എങ്ങോ

കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ

ആളൊഴിയുന്നു അരങ്ങൊഴിയുന്നു നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍ വേനല്‍ ചൂടില്‍ വേകുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ
നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ്
ഇങ്ങിതിലേ.... ഓ
ഇങ്ങിതിലേ വരൂ ശ്യാമ സാഫല്യ ഗംഗേ
ഇതു സാമ ഗാന സാന്ത്വന യാമം

കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
കഥയറിയാതെ മനമകലുന്നൂ കനവിന്‍ ഓരങ്ങളില്‍
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ

Download

Sunday, December 4, 2011

ഒരു കുഞ്ഞുപൂവിന്റെ (Oru Kunjupoovinte)

ചിത്രം:ചന്ദ്രനുദിക്കുന്ന ദിക്കില്‍ (Chandranudikkunna Dikkil)
രചന:എസ.രമേശന്‍ നായര്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,സുജാത

ആ   ആ   ആ   ആ    ആ   ആ   ആ

ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയോ വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍

കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ

എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍
പരിമളം പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ

ആ   ആ   ആ   ആ    ആ   ആ   ആ

തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍

Download

കസ്തൂരി മണക്കുന്നല്ലോ (Kasthoori Manakkunnallo)

ചിത്രം:പിക് നിക്ക്  (Piknik)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌

ഓ  ഓ   ഓ   ഓ   ഓ   ഓ   ഓ 

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്‍മണിയെക്കണ്ടുവോ നീ കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
കള്ളിയവള്‍ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ

നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ
എന്‍ രാഗമുദ്രചൂടും... ചെഞ്ചുണ്ടു വിതുമ്പി നിന്നോ

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്‍മണിയെക്കണ്ടുവോ നീ കവിളിണ തഴുകിയോ നീ

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യ പൂക്കും
നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍ത്താരുകളില്‍ സന്ധ്യ പൂക്കും
ചെന്തളിര്‍ച്ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ പേരു തുളുമ്പി നില്‍ക്കും

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്‍മണിയെക്കണ്ടുവോ നീ കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
കള്ളിയവള്‍ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ

Download

Wednesday, November 23, 2011

രാപ്പാടീ കേഴുന്നുവോ (Rappadi Kezhunnuvo)

ചിത്രം:ആകാശദൂത് (Akashadoothu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഒസേപ്പച്ചന്‍ 
ആലാപനം:യേശുദാസ്‌

രാപ്പാടീ കേഴുന്നുവോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ

വിണ്ണിലെ പൊന്‍ താരകള്‍ ഓരമ്മപെറ്റോരുണ്ണികള്‍
അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍

രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ

പിന്‍ നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈവഴി
വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം
അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങ് പോയ്‌  ഇനി അവരൊന്നു ചേരില്ലേ

രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ

Download

താരാപഥം ചേതോഹരം (Tharapadam Chethoharam)

ചിത്രം:അനശ്വരം (Anaswaram)
രചന:പീ.കെ.ഗോപി
സംഗീതം:ഇളയരാജ
ആലാപനം:എസ.പി.ബാലസുബ്രമണ്യം,ചിത്ര

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

സുഗതമീ നാളില്‍ ലലല ലലലാ
പ്രണയശലഭങ്ങള്‍ ലലല ലലലാ
അണയുമോ രാഗദൂതുമായ് 
സുഗതമീ നാളില്‍ ലലല ലലലാ
പ്രണയശലഭങ്ങള്‍ ലലല ലലലാ
അണയുമോ രാഗദൂതുമായ്
വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

സഫലമീ നേരം ലലല ലലലാ
ഹൃദയവീണകളില്‍ ലലല ലലലാ
ഉണരുമോ പ്രേമകാവ്യമായ്
സഫലമീ നേരം ആ ആ  ആ  ആ ഹാ...
ഹൃദയവീണകളില്‍ മ്....മ്.....മ്...മ്....മ്
ഉണരുമോ പ്രേമകാവ്യമായ്
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

Download