Monday, July 16, 2012

പ്രിയതമേ ശകുന്തളേ (Priyathame Shakunthale)

ചിത്രം:കനകസിംഹാസനം (Kanakasimhasanam)
രചന:രാജീവ് ആലുങ്കല്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ

പ്രിയതമേ ശകുന്തളേ
പ്രിയതമേ ശകുന്തളേ പ്രമദമാനസ സരസ്സില്‍ നീന്തും
പ്രണയഹംസമല്ലെ നീ പറയുമോ
പ്രിയതമേ ശകുന്തളേ പ്രമദമാനസ സരസ്സില്‍ നീന്തും
പ്രണയഹംസമല്ലെ നീ പറയുമോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ആ ആ ആ ആ ആ ആ ആ ആ ആ

എവിടേയെന്നുടെ പ്രിയനെവിടെ ചെമ്പനിനീര്‍ പൂങ്കാറ്റേ
കണ്ടോ നീ ആ കോമളനെ കൂവളങ്കാട്ടിലെ കലമാനേ
മറന്നോ ദൂരെയകന്നോ എങ്ങോ പോയ്മറഞ്ഞോ
കണ്വതപോവന സീമയിലിന്നീ ശകുന്തള കാത്തിരിപ്പൂ

പ്രിയതമേ ആ ആ ആ ആ ആ ആ ആ ആ ആ
ശകുന്തളേ ആ ആ ആ ആ ആ ആ ആ ആ ആ
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
ഉം ഉം ഉം ഉം ഉം ഉം
പ്രിയതമേ ശകുന്തളേ

ശകുന്തളേ ശകുന്തളേ
ഇളനീര്‍ തുമ്പികള്‍ നിന്‍ മിഴിയില്‍ ഇളവേല്‍ക്കുകയോ വനലതികേ
കിളികള്‍ നുള്ളിയ തളിരിലയില്‍ എഴുതാം ഞാനാ പ്രിയരഹസ്യം
പളുങ്കില്‍ തീര്‍ത്ത പ്രതിമേ എന്‍ ഹൃദയം തന്നുമടങ്ങാം
ഓര്‍മ്മകളെല്ലാം ചന്ദന വിരലില്‍ മോതിരമായണിയാം
ആ ആ ആ ആ ആ

പ്രിയതമേ ഉം ഉം ഉം ഉം
ശകുന്തളേ ഉം ഉം ഉം ഉം
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ പറയുമോ

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ആ ആ ആ ആ ആ ആ ആ ആ ആ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ആ ആ ആ ആ ആ ആ ആ ആ ആ




Download

No comments:

Post a Comment