Tuesday, July 30, 2013

നഗരം വിധുരം (Nagaram Viduram)

ചിത്രം:ഒരേ കടൽ (Ore Kadal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:വിനീത് ശ്രീനിവാസൻ,മമ്മൂട്ടി

നഗരം വിധുരം എരിയും ഹൃദയം
തീരാദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ
ധമനി രുധിരനദിയാകും ചടുലമൊഴികള്‍ ബലിയേകും
തമസ്സു തമസ്സിന്നിടയിലിടറിവീഴും യാമം
നഗരം വിധുരം എരിയും ഹൃദയം
വേര്‍പെടുമെന്നോര്‍മ്മകള്‍ വേദനയായി

കടലിനു കുറുകെ പായുന്ന കാറ്റിനെ
കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍
ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്
എന്റെ, എന്റെ ഞാനെന്ന ഭാവം

കടല്‍ പാടുമാര്‍ദ്രഗീതം നെഞ്ചിലെ മുറിവില്‍ നീ തൊട്ടനേരം
പിടയുന്നതെന്തിനോ ഉള്‍ക്കടലലപോലെ
ചുടുകാറ്റു മൂളും ഭൂമീ പറയൂ നീ എവിടേയെന്‍ ബാസുരി
എവിടേയെന്‍ ബാസുരി അറിയാമോ

നഗരം വിധുരം എരിയും ഹൃദയം

വാഴ്‌വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍
വാക്കുകള്‍ക്കതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകളുണ്ട്
പകലില്‍ അലഞ്ഞുതിരിഞ്ഞ ആശകള്‍ നിശബ്‌ദമായ്
രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ
മുട്ടി വിളിക്കുന്നു എനിക്കു കേള്‍ക്കാം‍

ഘനശ്യാമചന്ദ്രികേ നീ മായവേ ഇരുളില്‍ ഞാനേകനായി
തിരയുന്നതെന്തിനോ തെന്നലിനലപോലെ
ശുഭരാഗം തേടും ഭൂമീ പറയൂ നീ എവിടേയെന്‍ ദില്‍‌റുബാ
എവിടേയെന്‍ ദില്‍‌റുബാ അറിയാമോ

തീരാദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ
ധമനി രുധിരനദിയാകും ചടുലമൊഴികള്‍ ബലിയേകും
തമസ്സു തമസ്സിന്നിടയിലിടറിവീഴും യാമം
നഗരം വിധുരം എരിയും ഹൃദയം
വേര്‍പെടുമെന്നോര്‍മ്മകള്‍ വേദനയായി

കടന്നുപോയ കണ്ണീരിന്റെ രാത്രി‌ക്കു നേരെ നോക്കി
എന്റെ ഹൃദയം വിട പറയുന്നു
എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായി
നിശബ്‌ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്



Download

No comments:

Post a Comment