Wednesday, September 1, 2010

താരും തളിരും (Tharum Thalirum)

ചിത്രം: ചിലമ്പ് (Chilambu)
രചന: ഭരതന്‍
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം‌:യേശുദാസ്,ലതിക

താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി

ഏകയായ് കേഴുമ്പോള്‍ കേള്‍പ്പൂ ഞാന്‍ നിന്‍ സ്വനം
താവക നിന്‍ താരട്ടുമായി ദൂരെയേതോ കാനനത്തില്‍

പാതി മയക്കത്തില്‍ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തില്‍ കൊത്തിയപ്പോള്‍
ആ  ആ  ആ   ആ  ആ  ആ  ആ   ആ
പാതി മയക്കത്തില്‍ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തില്‍ കൊത്തിയപ്പോള്‍
കാല്‍ തള കിലുങ്ങിയോ തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ തനന നനന തനന നനന
കാല്‍ തള കിലുങ്ങിയോ എന്റെ കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്നു നാണം വന്നോ ഉള്ളില്‍ ഞാറ്റുവേല കാറ്റടിച്ചോ

താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി

തന്നാരം പാടുന്ന സന്ധ്യക്ക്‌ ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
ആ  ആ  ആ   ആ  ആ  ആ  ആ   ആ
തന്നാരം പാടുന്ന സന്ധ്യക്ക്‌ ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളിയുറഞ്ഞു  ഞാന്‍ തനന തനന തനന
കാവാകെ തീണ്ടുമ്പോള്‍ തനന നനന തനന നനന
തുള്ളിയുറഞ്ഞു ഞാന്‍ കാവാകെ തീണ്ടുമ്പോള്‍ മഞ്ഞ  പ്രസാദത്തിലാറാടി
വരൂ കന്യകേ നീ കൂടെ പോരു
                          
താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി
ഏകയായ് കേഴുമ്പോള്‍ കേള്‍പ്പൂ ഞാന്‍ നിന്‍ സ്വനം
താവക നിന്‍ താരട്ടുമായി ദൂരെയേതോ കാനനത്തില്‍
താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി

Download

No comments:

Post a Comment