Sunday, September 19, 2010

പൂജാബിംബം (Poojabimbam)

ചിത്രം:ഹരികൃഷ്ണന്‍സ് (Harikrishnan's)
രചന:കൈതപ്രം
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്,ചിത്ര

പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നു മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം                    
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
      
എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍ നനയുവതെന്തിനു വെറുതെ
ആയിരമായിരം കിരണങ്ങളോടെ ആശീര്‍വാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
                           
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
ആ  ആ   ആ   ആ   ആ   ആ   ആ
        
സ്വയംവര വീഥിയില്‍ നിന്നെയും തേടി ആകാശതാരകള്‍ ഇനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചുലാളിക്കാന്‍ ആഷാഡ മേഘങ്ങള്‍ ഇനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യന് നല്‍കൂ  ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ
                          
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നു മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം                        
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍

Download

No comments:

Post a Comment