Tuesday, September 14, 2010

വരമഞ്ഞളാടിയ (Varamanjaladiya)

ചിത്രം:പ്രണയവര്‍ണങ്ങള്‍ (Pranayavarnangal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരെ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ അവളെ തരളിതയാക്കിയതാരെ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരെ
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരെ
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരെ
മുകുളിതയാക്കിയതാരെ അവളെ പ്രണയിനിയാക്കിയതാരെ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി

Download

1 comment:

  1. Please note the lyricst is സച്ചിദാനന്ദൻ പുഴങ്കര

    ReplyDelete