Monday, September 13, 2010

ആരോ വിരല്‍ നീട്ടി (Aro Viral Neetty)

ചിത്രം:പ്രണയവര്‍ണങ്ങള്‍ (Pranayavarnangal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ  ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്റെ ആര്‍ദ്ര ഹൃദയം തൂവല്‍  ചില്ലുടഞ്ഞ പടമായി
നിന്റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം
പൂവല്‍ കിളിയായ്  നീ
                        
ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ
നിന്റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
നിന്റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീര്‍  മുകിലായ് നീ

ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ


Download

No comments:

Post a Comment