Sunday, December 26, 2010

മകളെ പാതി (Makale Pathi)

ചിത്രം:ചമ്പക്കുളം തച്ചന്‍ (Chambakkulam Thachan)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌ ,ലതിക

മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ
കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നോ
ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ

കുഞ്ഞു താരമായി ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍
തഴുകി വീണ്ടുമൊരു തളിരു പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ
അലസ മൃദുലമഴകേ....
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ

ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായി
കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും....ഇനിയുരങ്ങാരിരാരിരോ
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
മ്....മ്.....മ്.....മ്......മ്.......



Download

1 comment:

  1. "...സംഗീതം ഒരു ലഹരിയാണ്.....ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം.. നീല നിശീഥിനിയേ താരാട്ടാന്‍ കൊതിക്കുന്ന ആര്‍ദ്രമാം കൈ വിരലുകള്‍ നെഞ്ചോട് ചേര്‍ത്ത് മോഹങ്ങളുടെ കളിതൊട്ടിലില്‍ വീണുറങ്ങുന്ന കിനാവുകള്‍ക്ക് കൂട്ടാകും എന്നും ലഹരി പടര്‍ത്തുമീ ദേവ സംഗീതം....." ഹെണ്റ്റമ്മോ!

    ReplyDelete