Tuesday, February 1, 2011

സാന്ദ്രമാം സന്ധ്യതന്‍ (Sandramam Sandhyathan)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌
താന്തമാം ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റു വീണു പകലാം ശലഭം
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌

അന്തിവാനിലൊരു കുങ്കുമ സൂര്യന്‍ ആര്‍ദ്ര സാഗരം തിരയുന്നു
ക്ലാവു മൂടുമൊരു ചേങ്ങില പോലെ ചന്ദ്ര ബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കല്‍വിളക്കില്‍ കാര്‍മുകിലിന്‍ കരിപടര്‍ന്നു
പാടിവരും രാക്കിളിതന്‍ പാട്ടുകളില്‍ ശ്രുതിയിടഞ്ഞു

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌

നെഞ്ചിനുള്ളിലൊരു മോഹന സ്വപ്നം ഹോമകുണ്ഡമായ് പുകയുമ്പോള്‍
പാതി മാഞ്ഞൊരു പ്രണയവസന്തം ശാപവേനലില്‍ പിടയുമ്പോള്‍
ഒരു മിഴിയില്‍ താപവുമായ്‌ മറുമിഴിയില്‍ ശോകവുമായ്‌
കളിയരങ്ങില്‍ തളര്‍ന്നിരിക്കും തരളിതമാം കിളിമനസേ

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌
താന്തമാം ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റു വീണു പകലാം ശലഭം
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌



Download

1 comment: