Monday, May 14, 2012

ചെമ്പരത്തിക്കമ്മലിട്ട് (Chembarathikkammalitt)

ചിത്രം:മാണിക്ക്യക്കല്ല് (Manikkyakkallu)
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം‌:ജയശങ്കര്‍ ,ശ്രേയ ഘോഷാല്‍

കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തേന്‍കുരുവീ തൈമാവിന്‍ കൊമ്പത്ത്
മിഴിയില്‍ കടമിഴിയില്‍ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്
കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട്.. ചെമ്പരത്തി 
ഹേയ് .. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകരനിലാവിന്‍ മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്‍ക്കുമ്പോള്‍ മനസ്സിന്റെ ജാലകം തുറന്നു പോകും
പകല്‍ക്കിനാവിന്‍ ഇതളുകളില്‍ പരാഗമായ്‌ നിന്നോര്‍മ്മകള്‍
വിയല്‍ച്ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരായ്
ഓ  വരാതെ വന്ന താരം ചൊല്ലി മെല്ലെ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

ഓ  ഓ  ഓ  ഓ  ആ   ആ  ആ  ആ 
വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും
പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്‍വിരിയില്‍ അനംഗരാഗം അലിയുകയായ്‌
ഓ  അഴിഞ്ഞുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ

ഹേയ്  ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര് 
കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട് 
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര് 

Download

No comments:

Post a Comment