Sunday, May 13, 2012

എന്തെടീ എന്തെടീ (Enthedi Enthedi)

ചിത്രം:ശിക്കാര്‍ (Shikkar)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുധീപ് കുമാര്‍ , ചിത്ര

എന്തെടീ എന്തെടീ പനങ്കിളിയെ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്റെ കണ്‍പീലിയില്‍ കള്ളക്കരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും മേലേമാനത്തെകുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേല്‍ കാറ്റു കളിയാടും പോല്‍ എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ്

പൂമാലക്കാവില്‍ പൂരക്കാലം ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിന്‍ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊന്‍ കുടപ്പന്റെ കളിവള്ളം മെല്ലെ തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ

എന്തെടീ എന്തെടീ പനങ്കിളിയെ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്റെ കണ്‍പീലിയില്‍ കള്ളക്കരിമഷിയെഴുതിയതാരാണ്

മഞ്ചാടിക്കൊമ്പില്‍ ഊഞ്ഞാലാടാം സ്വര്‍ണ്ണമാനോടും മേഘങ്ങള്‍ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞില്‍ മേയാന്‍ പോകാം വെള്ളി വെള്ളാരം കല്ലിന്മേല്‍ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ തുള്ളിക്കുള്ളില്‍ ഒളിച്ചു നീ എന്നെ നോക്കിയില്ലേ

എന്തെടീ എന്തെടീ പനങ്കിളിയെ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്റെ കണ്‍പീലിയില്‍ കള്ളക്കരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും മേലേമാനത്തെകുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേല്‍ കാറ്റു കളിയാടും പോല്‍ എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ്

ആഹ ആഹ ആഹ ആഹ

Download

No comments:

Post a Comment