Saturday, May 12, 2012

അക്കരെ നിന്നൊരു പൂങ്കാറ്റ് (Akkare Ninnoru Poomkkattu)

ചിത്രം:സ്പാനിഷ്‌ മസാല (Spanish Masala)
രചന:ആര്‍ .വേണുഗോപാല്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം:വിനീത് ശ്രീനിവാസന്‍ ,സുജാത

അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ
അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ
കവിളില്‍ തഴുകി കൈവിരലാല്‍ കാണാ കണ്ണില്‍ കാഴ്ച്ചകളാല്‍
മാറാപ്പില്‍ മഴ ചൂടിയ മേഘം വാനില്‍ വഴി തെറ്റിയ മേഘം
മാറാപ്പില്‍ മഴ ചൂടിയ മേഘം വാനില്‍ വഴി തെറ്റിയ മേഘം
കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്‍മഴയായില്ലേ ഓ ഓ ഓ
അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ

ഏതോ മറു ദിക്കിലെ മന്ത്രികനല്ലേ
ഇരു കൈകളില്‍ ചെപ്പുകളില്ലേ ഇതല്ലേ മഹാജാലം
തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം
കളിവാക്കതില്‍ മായുകയല്ലേ തെളിഞ്ഞു നിലാ കാലം
എരിയുന്ന വേനലില്‍ ചൊരിയുന്ന മാരി നീ
ഇടറുന്ന ജീവനില്‍ തഴുകുന്ന കാറ്റ് നീ
ഒരു പൊയ് കിനാവ്‌ പോലെ മെല്ലെ മാഞ്ഞിടല്ലേ നീ മാഞ്ഞിടല്ലേ നീ

അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ

ആരോ കനിഞ്ഞെകിയ പൊന്‍വിളക്കല്ലേ
ഇരുള്‍പാതയില്‍ വാരോളിപോലെ തെളിഞ്ഞു കെടാനാളം
ആ ആ ആനിന്റെ മൊഴി മുത്തുകള്‍ സാന്ത്വനമല്ലേ
മരുഭൂവിതില്‍ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം
പൂക്കാത്ത ചില്ലയില്‍ പൂക്കുന്നു മൊട്ടുകള്‍
കേള്‍ക്കാത്തോരീണങ്ങള്‍ മൂളുന്നു വണ്ടുകള്‍
ഒരു മാരിവില്ല് പോലെ മെല്ലെ മാഞ്ഞിടല്ലേ നീ മാഞ്ഞിടല്ലേ

അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ

Download

No comments:

Post a Comment