Thursday, May 17, 2012

തിര നുരയും (Thira Nurayum)

ചിത്രം:അനന്തഭദ്രം (Anandhabadram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചനരേണുമയം
ലോലലോലമാണു നിന്റെയധരം

വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന പൊന്‍കിനാവാണു നീ
ചന്ദ്രകാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന ചൈത്രരാവാണു നീ

മാരോത്സവത്തിന്‍ മന്ത്രകേളീമന്ദിരത്തിങ്കല്‍
മഴത്തുള്ളി പൊഴിയ്‌ക്കുന്നു മുകില്‍പക്ഷിയുടെ നടനം

തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം

മ്   മ്   മ്   മ്   ആ   ആ  ആ   ആ
കന്മദംപോലെ ഗന്ധമാര്‍ന്നൊരീ കാല്‍പ്പടം മൂടുവാന്‍
നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍ മിന്നല്‍ നൂലുമായ് നില്‍ക്കവേ

ദേവീ വരപ്രസാദം തേടി വരുന്നൊരെന്റെ
ഇടനെഞ്ചില്‍ മിടിയ്‌ക്കുന്നതിടയ്ക്കതന്‍ സ്വരജതിയോ

തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചനരേണുമയം
ലോലലോലമാണു നിന്റെയധരം
തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം

സരിഗമ ഗമ സരിഗമ ഗമ സരിഗമ
ഗമധനി ധനി ഗമധനി ധനി ഗമധനി
മധനിസ നിസ മധനിസ നിസ മധനിസ
ധനിസ ധനിസ ധനിസ ധനിസ ധനിസഗമാ
നിസനിസ ധനിധനി മധമധ ഗമഗമ രിഗരിഗ സരിസരി
നിസരിസ നിസരിസ ധനിസധമനി ധനിസഗമ

Download

No comments:

Post a Comment