Tuesday, May 15, 2012

വൈശാഖ സന്ധ്യേ (Vaishakha Sandhye)

ചിത്രം:നാടോടിക്കാറ്റ് (Nadodikkattu)
രചന:യൂസഫലി കേച്ചേരി
സംഗീതം:ശ്യാം
ആലാപനം:യേശുദാസ് 

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ

മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു

ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി

പുളക മുകുളമേന്തി രാഗ വൃന്ദാവനം

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ

Download

No comments:

Post a Comment