Monday, January 9, 2012

വീണപൂവേ (Veenapoove)

ചിത്രം:ജീവിക്കാന്‍ മറന്നുപോയ സ്ത്രീ (Jeevikkan Marannupoya Sthree)
രചന:വയലാര്‍
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:യേശുദാസ്‌

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ
ഒരു ശുക്രനക്ഷത്രമല്ലേ നീ
വീണപൂവേ

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍
വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലേ
നിശീഥകുമുദമാക്കീ കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വര്‍ണധനുസ്സിലെ
മല്ലീശരമാക്കീ മല്ലീശരമാക്കീ

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വീണപൂവേ

വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍
വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍
വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി ആശാന്‍
വിണ്ണിലെ കല്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ വാടാമലരാക്കീ

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വീണപൂവേ വീണപൂവേ


Download

2 comments:

  1. ഈ പാട്ട് 2 ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടോ?....ഫീമെയിൽ വോയിസിൽ ഒരു ബ്ലാക്ക് & വൈറ്റ് പടത്തിൽ കണ്ടതായി ഒരോർമ്മ......

    ReplyDelete
  2. ഇല്ല എന്ന എന്റെ ഓര്‍മ്മ...ഇത് ദാസേട്ടന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്...ഇന്ന് ദാസേട്ടന്റെ പിറന്നാള്‍ ആണ്...അദ്ദേഹത്തിന് സമര്‍പ്പിക്കാം..

    ReplyDelete