Sunday, December 2, 2012

അരുണകിരണമണി (Arunakiranamani)

ചിത്രം:തംബുരു (Thamburu)
രചന:പി.ഭാസ്കരന്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

ആ...ആ..ആ..ആ...ആ...ആ...ആ..ആ
അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ
നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍
പ്രത്യുഷഃദേവിതന്‍ നടതുറന്നൂ
അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ

താരും തളിരും മന്ദസമീരനും
തപസ്യയില്‍ നിന്നുമുണര്‍ന്നൂ
ആ..ആ..ആ...ആ...ആ..ആ
താരും തളിരും മന്ദസമീരനും
തപസ്യയില്‍ നിന്നുമുണര്‍ന്നൂ
അണ്ഡചരാചരമഖിലം മുന്നില്‍
അണ്ഡചരാചരമഖിലം മുന്നില്‍
ദണ്ഡനമസ്കാരം തുടര്‍ന്നൂ
പാ പ പധപ മപധാ ധാ
ധനിധപമ പ ധ നി സ
രിസനിധ നിധപമ ധപമഗരീ
രീ സാ നി ധ പാമ പമഗരിസാ

അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ

മധുപനും ശലഭവും കിളികുലവും
മന്ത്ര സ്‌തുതിഗീതങ്ങള്‍ പാടിപ്പറന്നൂ
ഒരു ഞൊടി നിര്‍ത്താതെ തുടര്‍ന്നൂ ചുറ്റിലും
ഒരു ഞൊടി നിര്‍ത്താതെ തുടര്‍ന്നൂ ചുറ്റിലും
ശയനപ്രദക്ഷിണം ഭൂമി
പാ പ പധപ മപധാ ധാ
ധനിധപമ പ ധ നി സ
രിസനിധ നിധപമ ധപമഗരീ
രീ സാ നി ധ പാമ പമഗരിസാ

അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ
നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍
പ്രത്യുഷദേവിതന്‍ നടതുറന്നൂ
അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ



Download

No comments:

Post a Comment