Monday, December 3, 2012

കുന്നിമണിച്ചെപ്പു (Kunnimani Cheppu)

ചിത്രം:പൊന്‍മുട്ടയിടുന്ന താറാവ്  (Ponmuttayidunna Tharavu)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ജോണ്‍സണ്‍
ആലാപനം:ചിത്ര

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്‍മുളതന്‍ കാതില്‍ മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ

ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
പൂത്തിറങ്ങി പൊന്‍ വെയിലിന്‍ കുങ്കുമപ്പൂനീളേ

ആവണിതന്‍ തേരില്‍ നീവരാഞ്ഞതെന്തേ
ഇന്നു നീവരാഞ്ഞതെന്തേ

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്‍മുളതന്‍ കാതില്‍ മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ

എങ്കിലും നീ വീണ്ടും പൊന്‍ കുടമായ് നാളെ
മുഴുതിങ്കളാകും നാളെ

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്‍മുളതന്‍ കാതില്‍ മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയിDownload

No comments:

Post a Comment