Saturday, December 1, 2012

കൃഷ്ണാ ഹരേ ജയ (Krishna Hare Jaya)

ചിത്രം:ചട്ടക്കാരി (Chattakkari)
രചന:രാജീവ് ആലുങ്കല്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ചിത്ര

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

ആനന്ദലോല കൃഷ്ണാ
എന്റെ ശ്രീനന്ദ ബാലകൃഷ്ണാ
കാത്തരുളീടു കൃഷ്ണാ
കണി കണ്ടൊരെന്‍ ശ്യാമകൃഷ്ണാ
നീലാംബുജാക്ഷ കൃഷ്ണാ
എന്നും നീ തന്നെ രക്ഷ കൃഷ്ണാ
സന്ധ്യാസമീരനാം സൗഭാഗ്യദായകാ
വസുദേവ ദേവ കൃഷ്ണാ
എന്റെ വനമാലിയായ കൃഷ്ണാ

സന്താപമാറ്റു കൃഷ്ണാ
സ്നേഹ സന്മാര്‍ഗ്ഗമേകു കൃഷ്ണാ
സായൂജ്യ രാമകൃഷ്ണാ
എന്റെ ശ്രീവത്സധാരി കൃഷ്ണാ
കണ്‍കണ്ട ഗോപകൃഷ്ണാ
എന്റെ കണ്ണീര്‍ തുടച്ച കൃഷ്ണാ
കായാമ്പുവര്‍ണ്ണനാം രാജീവലോചനാ
കല്യാണചാരു കൃഷ്ണാ
ശാന്ത കൈവല്യ ഭാവ കൃഷ്ണാ

യദുവംശ പാഹി കൃഷ്ണാ
ഭക്ത പരിപാല നാഥ കൃഷ്ണാ
നാരായണീയ കൃഷ്ണാ
നന്മയേകേണം എന്റെ കൃഷ്ണാ
മുരളീ മുകുന്ദ കൃഷ്ണാ
മൂന്നു ലോകങ്ങള്‍ക്കുടയ കൃഷ്ണാ
ഗോവിന്ദഗോപനാം വേദാന്തവല്ലഭാ
ഗുരുവായൂര്‍ കുഞ്ഞുകൃഷ്ണാ
എന്റെ ഗുരുവായ ഗാനകൃഷ്ണാ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേDownload

No comments:

Post a Comment