Sunday, December 2, 2012

മധുരിക്കും ഓര്‍മ്മകളേ (Madhurikkum Ormmakale)

ആല്‍ബം:ജനനീ ജന്മഭൂമി (Janani Janmabhoomi)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ജി.ദേവരാജന്‍
ആലാപനം:സി.ഓ.ആന്റോ

മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍
മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍

ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ 
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ... ഓ... ഓ

മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍

ഒരു കുമ്പിള്‍ മണ്ണ് കൊണ്ടു വീട് വയ്ക്കാം
ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിന്‍ കനിവിന്നായ്
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ...ഓ...ഓ

മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍

ഒരു നുള്ളു പൂവിറുത്തു മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിനൊത്തു കൂവി നില്‍ക്കാം
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം
ഒരു രാജാ ഒരു റാണി
ഒരു രാജാ ഒരു റാണി ആയി വാഴാം
ഓ... ഓ...ഓ

മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍
മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍



Download

No comments:

Post a Comment