Sunday, December 16, 2012

മഞ്ഞു പെയ്യുന്ന (Manju Peyyunna)

ചിത്രം:പുറപ്പാട്  (Purappadu)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ 
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

സ്വര്‍ണ പുഷ്പങ്ങള്‍ കൈയ്യിലേന്തിയ സന്ധ്യയും പോയ്‌ മറഞ്ഞൂ
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടു പക്ഷി തന്‍ നൊമ്പരം

മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

കണ്ണു ചിമ്മുന്ന താരകങ്ങളെ നിങ്ങളില്‍ തിരയുന്നു ഞാന്‍
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ സുന്ദര മുഖഛായകള്‍
വേദനയോടെ വേര്‍പിരിഞ്ഞാലും മാധുരി തൂകുമോര്‍മ്മകള്‍

മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍Download

No comments:

Post a Comment