Thursday, December 6, 2012

പൊന്നില്‍ കുളിച്ചു (Ponnil Kulichu)

ചിത്രം:സല്ലാപം (Sallapam)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് ,ചിത്ര

ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

പവിഴം പൊഴിയും മൊഴിയില്‍ മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ  
നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

ആദ്യം തമ്മില്‍ കണ്ടു മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തുപോയ് 
ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തംDownload

No comments:

Post a Comment